Film Talks

'മരണം വരെ അവള്‍ക്കൊപ്പം'; മൊഴി മാറുന്നവര്‍ ഒരിക്കലും തന്റെ ജീവിതത്തില്‍ കടന്നു വരരുതേ എന്നാണ് പ്രാര്‍ഥനയെന്ന് സയനോര

ഭാമയില്‍ നിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തും ​ഗായികയുമായ സയനോര. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കിടെ സിദ്ദിഖ്, ഭാമ, ബിന്ദു പണിക്കർ, ഇടവേള ബാബു തുടങ്ങിയവർ കൂറ് മാറിയെന്ന വിവാദത്തിൽ ആണ് സയനോരയുടെ പ്രതികരണം. മരിക്കുന്നതുവരെ അവള്‍ക്കൊപ്പം നില്‍ക്കും, കൂറുമാറാത്ത ആത്മാഭിമാനമുള്ള വിശ്വസ്തരായ ഒരുകൂട്ടം അവൾക്കൊപ്പമുണ്ടെന്നും സയനോര മാതൃഭൂമിയോട് പറഞ്ഞു.

സയനോരയുടെ വാക്കുകൾ:

മരിക്കുന്നതുവരെ ഞാന്‍ അവള്‍ക്കൊപ്പം നില്‍ക്കും. അതിന്റെ പേരില്‍ എന്ത് സംഭവിച്ചാലും കുഴപ്പമില്ല. ഞാന്‍ എന്നും ഇങ്ങനെയാണ്. അതിലൊരുമാറ്റവും ഉണ്ടാവില്ല, നിലപാടിലും. വ്യക്തിപരമായി എനിക്കെന്ത് സംഭവിച്ചാലും ഞാനെന്റെ സുഹൃത്തിനൊപ്പം നില്‍ക്കും. അവള്‍ അവള്‍ക്ക് വേണ്ടി മാത്രമല്ല പോരാടുന്നത്. പീഡിപ്പിക്കപ്പെട്ട, സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ, ആത്മഹത്യ ചെയ്ത, ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് വേണ്ടികൂടിയാണ്. മരണം മാത്രം രക്ഷ എന്ന് ചിന്തിക്കുന്നവര്‍ക്ക് ജീവിക്കാനും പോരാടാനുമുള്ള ഊര്‍ജ്ജമാണ് അവള്‍. അതുകൊണ്ട് തന്നെ അവള്‍ക്കൊപ്പം നില്‍ക്കാതിരിക്കുന്നത് ഈ കാണുന്ന ആയിരക്കണക്കിന് സത്രീകള്‍ക്കൊപ്പം നില്‍ക്കാത്തതിന് തുല്യമാണ്.

മൊഴി മാറുന്ന ആളുകള്‍ ഒരിക്കലും എന്റെ ജീവിതത്തില്‍ കടന്നു വരരുതേ എന്നാണ് എന്റെ പ്രാര്‍ഥന. സുഹൃത്തിന്റെ കൂടെ കട്ടക്ക് നില്‍ക്കേണ്ട സമയത്ത് ഒരു സ്ത്രീ കൂടെ നിക്കാത്ത അവസ്ഥ എന്റെ സുഹൃത്ത് വലയത്തിലോ പരിസരത്തോ ഉണ്ടാകരുത് എന്നാണ് ആ​ഗ്രഹം. മൊഴി മാറ്റുന്നതിലൂടെ നമ്മള്‍ നമ്മളെ മാത്രമല്ല വഞ്ചിക്കുന്നത്. പീഡനത്തിനിരയായ, അതിജീവിക്കാനൊരുങ്ങുന്ന ഒരു വലിയ പെണ്‍ സമൂഹത്തിനെ കൂടിയാണ്. അതിജീവിക്കാന്‍ വേണ്ടി ചെറിയ കച്ചിത്തുരുമ്പാഗ്രഹിക്കുന്നവരെ ഒരു വലിയ കയത്തിലേക്ക് തള്ളിവിടുകയാണ് അവര്‍. അതൊരു വലിയ സമൂഹത്തിന്റെ പ്രതീക്ഷയെ തല്ലിക്കൊടുത്തുന്നത് കൂടിയാണ്.

നടി രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ആഷിഖ് അബു തുടങ്ങിയവരും നേരത്തെ കൂറുമാറിയവരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നുന്നു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിലായിരുന്നു വിമര്‍ശനം. സിദ്ദിഖ് കൂറുമാറിയത് മനസിലാക്കാം, പക്ഷെ അക്രമത്തെ ഭാമ എന്തുകാണ്ടാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രേവതി ചോദിച്ചത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT