മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രാധാന്യമുള്ള ഒരു വർഷമായിരുന്നു 2024 . പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയമായ ഒരുപാട് സിനിമകൾ 2024ൽ സംഭവിച്ചു. മഞ്ഞുമ്മൽ ബോയ്സ്, ആവേശം, ആടുജീവിതം, ഭ്രമയുഗം, ഉള്ളൊഴുക്ക്, കിഷ്കിന്ധാ കാണ്ഡം, ആട്ടം, സൂക്ഷ്മദർശിനി എന്നിങ്ങനെ നിരവധി മികച്ച ചിത്രങ്ങളാണ് 2024ൽ പ്രേക്ഷകരിലെത്തിയത്.
മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമായി അടയാളപ്പെടുത്തുന്ന 2024ൽ ബോക്സ് ഓഫീസ് വിജയം കൊണ്ടും നിരൂപക പ്രശംസ കൊണ്ടും ശ്രദ്ധേയമായ സിനിമകളുടെ സംവിധായകരായ ചിദംബരം, ദിൻജിത്ത് അയ്യത്താൻ, രാഹുൽ സദാശിവൻ, വിപിൻ ദാസ്, ക്രിസ്റ്റോ ടോമി, ആനന്ദ് ഏകർഷി, എം.സി.ജിതിൻ എന്നിവർ ക്യു സ്റ്റുഡിയോ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കുന്നു.