Film Talks

ഒരുമിച്ച് കയ്യടിച്ചാല്‍ കൊറോണാ വൈറസ് നശിക്കില്ല, മോഹന്‍ലാലിന്റെ ഉള്‍പ്പെടെ അവകാശവാദം തള്ളി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

THE CUE

ഒരുമിച്ച് കയ്യടിക്കുമ്പോഴുള്ള ശബ്ദതരംഗത്തില്‍ കൊറോണാ വൈറസ് ഇല്ലാതാകുമെന്ന വ്യാജവാദത്തെ തള്ളി കേന്ദ്രസര്‍ക്കാരും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും. മാര്‍ച്ച് 22ന് വൈകിട്ട് അഞ്ച് മണിക്ക് ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി കയ്യടിക്കാന്‍ ആഹ്വാനം ചെയ്തത് ആരോഗ്യമേഖലയില്‍ നിസ്വാര്‍ത്ഥ സേവനം തുടരുന്ന ആളുകള്‍ക്ക് വേണ്ടിയാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തു. നടന്‍ മോഹന്‍ലാല്‍ മനോരമയ്ക്ക് നല്‍കിയ ടെലഫോണ്‍ അഭിമുഖത്തില്‍ ഇതേ വാദവുമായി എത്തിയിരുന്നു. നേരത്തെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത പ്രകാരം വൈകിട്ട് കൈ കൊട്ടുമ്പോള്‍ മന്ത്രധ്വനികള്‍ പോലെ ശബ്ദതരംഗം ഉണ്ടാകുമെന്നും അത് ബാക്ടീരിയയെയും വൈറസിനെയും നശിപ്പിക്കുമെന്നായിരുന്നു വാദം. ഇത്തരം നിരവധി മെസേജുകള്‍ വാട്‌സ് ആപ്പിലും ഇതര സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിക്കപ്പെട്ടിരുന്നു.

മനോരമാ ന്യൂസിനോട് മോഹന്‍ലാല്‍ പറഞ്ഞത്

ഇന്ന് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു.

മോഹന്‍ലാല്‍ പറഞ്ഞത് പൂര്‍ണരൂപം

നേരത്തെ രജനികാന്തിന്റെ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ചുള്ള ട്വീറ്റും വ്യാജ പ്രചരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. 14 മണിക്കൂറില്‍ വൈറസ് വ്യാപനം ഇല്ലാതാകുമെന്നായിരുന്നു രജിനിയുടെ വാദം. 2020 മാര്‍ച്ച് 22 അമാവാസി ദിനം ആയതിനാല്‍ അഞ്ച് മണിക്ക് കയ്യടിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ശബ്ദ തരംഗത്തിലൂടെ കൊറോണാ വൈറസ് ഇല്ലാതാകുമെന്നായിരുന്നു മറ്റൊരു വ്യാജവാദം

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

SCROLL FOR NEXT