Film Talks

നായകന് ശേഷം വിളിച്ചത് അമല്‍ നീരദ്, അഭിനയം നിര്‍ത്തി തിരിച്ചുപോകാന്‍ തീരുമാനിച്ചിരുന്നു: ചെമ്പന്‍ വിനോദ് ജോസ് അഭിമുഖം

മനീഷ് നാരായണന്‍

ലിജോ പെല്ലിശേരിയുടെ നായകന്‍ എന്ന സിനിമയില്‍ ശരവണന്‍ എന്ന പരുക്കന്‍ പോലീസ് കഥാപാത്രമായെത്തിയ ചെമ്പന്‍ വിനോദ് ജോസ് മലയാളത്തിലെ മികച്ച അഭിനേതാക്കളിലൊരാളായാണ് മാറിയത്. ഇ മ യൗ എന്ന സിനിമയിലെ ഈശി ചെമ്പന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം നേടിക്കൊടുത്തു. ചെമ്പന്‍ വിനോദ് ജോസ് മനീഷ് നാരായണന് നല്‍കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.

ആമേന്‍ മുതല്‍ ആണ് ലിജോ ജോസ് പെല്ലിശേരി എന്ന സുഹൃത്ത് സിനിമയില്‍ മികച്ച ക്രാഫ്റ്റ്മാന്‍ എന്ന നിലയിലേക്ക് ശ്രദ്ധിക്കപ്പെടുമെന്ന് മനസിലായത്. ആമേന്‍ ചെയ്യുന്ന സമയത്ത് ലിജോ ലൈഫില്‍ നിന്നിരുന്നത് വല്ലാത്ത സിറ്റുവേഷനിലായിരുന്നു. ആ ഘട്ടത്തില്‍ എനിക്കറിയാവുന്ന ഫ്രണ്ട്‌സും ഞാന്‍ ആണെങ്കിലും പോലും കുറേ കോംപ്രമൈസുകള്‍ക്ക് തയ്യാറാകുമായിരുന്നു. അവിടെയും ലിജോ എന്റെ സിനിമ ഇങ്ങനെയാണ് എന്ന നിലപാട് എടുത്തു. മുന്നോട്ടുള്ള പോക്ക് എന്താണെന്ന് വ്യക്തമാകാത്ത ഘട്ടത്തിലും ലിജോ അത്തരം തീരുമാനങ്ങളെടുത്ത ആളാണ്.

നായകന്‍ എന്ന സിനിമയ്ക്ക് ഗംഭീര ഫീഡ് ബാക്ക് ആണ് ലഭിച്ചത്. അമല്‍ നീരദ് പുതിയ സിനിമയിലേക്ക് വിളിച്ചു. അമല്‍ നായകന്‍ കണ്ടിരുന്നില്ല. അന്‍വര്‍ റഷീദ് സിനിമ കണ്ട് അമലിന്റെ അടുത്ത സിനിമയിലേക്ക് എന്നെ നിര്‍ദേശിക്കുകയായിരുന്നു. സിനിമയിലേക്ക് വന്നത് യാദൃശ്ചികമായാണ്. ഇത് തുടരുന്നില്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യാമെന്ന പ്ലാന്‍ ബി ഉണ്ടായിരുന്നു. ഇപ്പോഴും ഒരു പ്ലാന്‍ ബി കീപ്പ് ചെയ്യുന്നുണ്ട്. സിനിമയില്‍ തുടരാനായില്ലെങ്കില്‍ ഉബര്‍ ഓടിച്ച് ജീവിക്കാമെന്ന് കരുതുന്നുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT