Film Talks

'സീതയായി ഞാന്‍ എന്താണ് ചെയ്തതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'; ബിന്ദു പണിക്കര്‍

റോഷാക്കിലെ സീത എന്ന കഥാപാത്രമായി താന്‍ എന്താണ് ചെയ്തതെന്ന് ഇപ്പോഴും അറിയില്ലെന്ന് നടി ബിന്ദു പണിക്കര്‍. സംവിധായകനും തിരക്കഥാകൃത്തും അടക്കമുള്ള അണിയറ പ്രവര്‍ത്തകരും സഹപ്രവര്‍ത്തകരും തന്ന സ്‌നേഹവും ധൈര്യവുമാണ് തന്നെ കൊണ്ട് സീത എന്ന കഥാപാത്രം ചെയ്യിപ്പിച്ചതെന്നും ബിന്ദു പണിക്കര്‍ പറയുന്നു. ബിന്ദു പണിക്കര്‍ റോഷാക്ക് സെറ്റില്‍ നിന്ന് യാത്ര പറഞ്ഞ് പോകുന്ന വീഡിയോയിലാണ് ബിന്ദു പണിക്കര്‍ ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി കമ്പനിയാണ് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

ബിന്ദു പണിക്കരിന്റെ വാക്കുകള്‍:

ഈ കഥാപാത്രം വന്ന് പറയുമ്പോള്‍ തന്നെ ചെയ്യാന്‍ പറ്റുമോ എന്ന വിഷമം ഉണ്ടായിരുന്നു. പിന്നെ ഇപ്പോഴത്തെ കുട്ടികളായിട്ടൊന്നും അങ്ങനെ പരിചയമില്ല. പക്ഷെ എനിക്ക് ഈ സെറ്റ് വളരെ വളരെ ഇഷ്ടായിട്ടോ. എല്ലാവരെയും.

നിങ്ങള്‍ എല്ലാവരും തന്ന സ്‌നേഹവും ധൈര്യവുമാണ് എന്നെ കൊണ്ട് ഈ കഥാപാത്രം ചെയ്യിപ്പിച്ചത്. ഞാന്‍ എന്താണ് ചെയ്തത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഈ സെറ്റില്‍ നിന്ന് പോകാന്‍ ഭയങ്കര വിഷമം ഉണ്ട്. കമലദളം ചെയ്ത സമയത്താണ് ഇങ്ങനെയൊരു വിഷമം വന്നിട്ടുള്ളത്. അന്ന് താമസിച്ച ബില്‍ഡിംഗെല്ലാം നോക്കി കരഞ്ഞിട്ടാണ് ഞാന്‍ പോയത്. എനിക്ക് ആ ഒരു ഫീല്‍ ഇവിടെയും കിട്ടി.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT