Film Talks

ബ്ലാക്ക് ഹ്യൂമർ ഴോണറിലുള്ള പടമാണ് 'പരിവാർ', മനുഷ്യന്റെ ഉള്ളിലെ സ്വാർത്ഥതയെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ: ബിജിബാൽ

ബ്ലാക്ക് ഹ്യൂമർ ഴോണറിലുള്ള ചിത്രമാണ് 'പരിവാർ' എന്ന് സംഗീതസംവിധായകൻ ബിജിബാൽ. ജഗദീഷ്, ഇന്ദ്രൻസ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പരിവാർ. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഒരു കുടുംബത്തിൽ നടക്കുന്ന ട്രാജഡിയും അതേ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ശുദ്ധഹാസ്യത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് പരിവാർ. മനുഷ്യന്റെ ഉള്ളിലുള്ള സ്വാർത്ഥതയെ രസകരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളതെന്ന് ബിജിബാൽ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രം മാർച്ച് 7 ന് തിയറ്ററുകളിലെത്തും.

ബിജിബാൽ പറഞ്ഞത്:

'പരിവാർ' എന്ന ചിത്രം കുറച്ച് സറ്റയർ, ബ്ലാക്ക് ഹ്യൂമർ ഴോണറിലുള്ള പടമാണ്. കാണുമ്പോൾ രസകരമാണെങ്കിലും അതിനുള്ളിൽ എവിടെയോ മനുഷ്യന്റെ സ്വാർത്ഥത എന്നൊക്കെ പറയുന്ന ഒരവസ്ഥയുടെ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട് സിനിമ. ഓട്ടംതുള്ളൽ അതിന് വേണ്ടിയുള്ളതാണെല്ലോ. സറ്റയറാണ് ഓട്ടംതുള്ളൽ. ആ ഒരു ടൂളിനെ ഈ സിനിമയിലെ ഒരുപാട്ടിൽ ഉപയോ​ഗിച്ചിട്ടുണ്ട്. ശരിക്കും അത് കേട്ട് കഴിഞ്ഞാൽ കുഞ്ചൻ നമ്പ്യാർ എഴുതിയതാണെന്നേ തോന്നുകയുള്ളൂ.

ജഗദീഷ്, ഇന്ദ്രൻസ് തുടങ്ങിയവരെക്കൂടാതെ പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ്, സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വന്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു മുഴുനീള കോമഡി ചിത്രമായാണ് പരിവാർ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അൽഫാസ് ജഹാംഗീർ ആണ്. പ്രണയം, ഖൽബ്, ഗോളം, യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള, കിണർ, കേണി (തമിഴ് ) തുടങ്ങി ഏഴോളം സിനിമകൾ നിർമിച്ച സൗത്ത് ഇന്ത്യയിലെ പ്രമുഖ സിനിമ നിർമാണ കമ്പനിയാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ ആണ് സംഗീതസംവിധാനം.

പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ, മേക്കപ്പ്-പട്ടണം ഷാ, എഡിറ്റർ-വിഎസ് വിശാൽ, ആക്ഷൻ-മാഫിയ ശശി, സൗണ്ട് ഡിസൈൻ-എം ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി രജേഷ് കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ, കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ,പ്രാഗ് സി,സ്റ്റിൽസ്-രാംദാസ് മാത്തൂർ, വിഎഫ്എക്സ്-പ്രോമൈസ് ഗോകുൽവിശ്വം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശിവൻ പൂജപ്പുര. "പരിവാർ" എന്ന കുടുംബ -ഹാസ്യ -പ്രണയ ചിത്രം മാർച്ച് ഏഴിന് പ്രദർശനത്തിനെത്തും.പി ആർ ഒ -എ എസ് ദിനേശ്,വാഴൂർ ജോസ്, അരുൺ പൂക്കാടൻ. അഡ്വടൈസ്‌മെന്റ് -ബ്രിങ് ഫോർത്ത്.

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

വോട്ടര്‍ പട്ടിക ക്രമക്കേട് സംഘടിത കുറ്റകൃത്യം; രാഹുല്‍ ഗാന്ധി പുറത്തു കൊണ്ടുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; അഡ്വ.ടി.ആസഫ് അലി | WATCH

SCROLL FOR NEXT