Film Talks

ഇനി അവനൊപ്പം; സുഹൃത്തിനെ പിന്തുണച്ചുള്ള പഴയ പോസ്റ്റ് നീക്കം ചെയ്ത് നടി ഭാമ

ആക്രമിക്കപ്പെട്ട യുവനടിയെ അനുകൂലിച്ച് മുന്‍പ് പോസ്റ്റ് ചെയ്ത കുറിപ്പ് ഫേസ്ബുക്കില്‍ നിന്ന് നീക്കി നടി ഭാമ. സാക്ഷികളായ സിദ്ദിഖും ഭാമയും കേസിന്റെ വിചാരണ വേളയില്‍ കൂറുമാറിയ സംഭവം വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഭാമയുടെ ഫെയ്സ്ബുക്ക് പേജിലും നിരവധി പേര്‍ വിയോജിപ്പ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ഭാമ പോസ്റ്റ് നീക്കം ചെയ്തത്. പ്രിയ സുഹൃത്തിനെതിരെ നടന്ന ആക്രമണത്തില്‍ കുറ്റവാളികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞതില്‍ വളരെ ആശ്വാസമുണ്ടെന്നും പ്രിയസുഹൃത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നുമായിരുന്നു ഭാമയുടെ പോസ്റ്റില്‍ പറഞ്ഞിരുന്നത്.

ഇരുവരുടേയും കൂറുമാറ്റത്തിനെതിരെ രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, രേവതി, ആഷിഖ് അബു, എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ എന്നിവരടക്കം പലരും രംഗത്തെത്തിയിരുന്നു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിലാണ് ഫെയ്സ്ബുക്കില്‍ അവര്‍ പ്രതിഷേധമറിയിച്ചത്. കൂടെ നില്‍ക്കേണ്ട ഘട്ടത്തില്‍ തന്നെ കൂറുമാറിയത് നാണക്കേടെന്നായിരുന്നു നടിമാരായ റിമ കല്ലിങ്കല്‍, രേവതി എന്നിവര്‍ ആരോപിച്ചത്. ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവരുടെ കുറുമാറ്റത്തിന് പിന്നാലെയാണ് സിദ്ദിഖിന്റേയും ഭാമയുടേയും മറുകണ്ടം ചാടല്‍.

പഴയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ പ്രിയസുഹൃത്തിനെതിരെ നടന്ന ആക്രമണത്തില്‍ എന്നെപോലെതന്നെ ഒരുപാട് പെണ്‍കുട്ടികള്‍ അസ്വസ്ഥരാണ്. എങ്കിലും കുറ്റവാളികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞതില്‍ വളരെ ആശ്വാസം. എത്രയും വേഗത്തില്‍തന്നെ മറ്റു നടപടിക്രമങ്ങള്‍ നടക്കട്ടെ എന്നാഗ്രഹിക്കുന്നു. ഈ കേസില്‍ എന്റെ സുഹൃത്തിന് അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു. ഇനിയും ഇതുപോലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക്ക്് ആവശ്യമല്ലേ..?

ശിക്ഷാനടപടികളില്‍ മാറ്റം വരേണ്ടതല്ലേ? എല്ലാ സ്ത്രീകള്‍ക്കും നമ്മുടെ നാട്ടില്‍ പേടി കൂടാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു കാലം എന്നാണ് വരുന്നത്?

'എന്റെ പ്രിയസുഹൃത്തിന് എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..'

എല്ലാവരുടെയും നിറഞ്ഞ സ്‌നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT