Film Talks

'എന്ന് സ്വന്തം പുണ്യാളനിൽ കണ്ടത് അനശ്വരയുടെ ഞെട്ടിക്കുന്ന പെർഫോമൻസ്, രസമുള്ള ആർട്ടിസ്റ്റുകളോടൊപ്പം പടം ചെയ്യാനായി': ബാലു വർഗീസ്

ഞെട്ടിക്കുന്ന പെർഫോമറാണ് അനശ്വര രാജൻ എന്ന് നടൻ ബാലു വർഗീസ്. എന്ന് സ്വന്തം പുണ്യാളൻ എന്ന സിനിമയിലാണ് ആദ്യമായി അനശ്വര രാജനൊപ്പം അഭിനയിക്കുന്നത്. അനശ്വര തനിക്ക് സർപ്രൈസായിരുന്നു. കരയുന്ന സീനുകളിൽ പലപ്പോഴും ഗ്ലിസറിൻ ഇല്ലാതെയാണ് അനശ്വര കരഞ്ഞത്. എന്താണോ സംവിധായകന് വേണ്ടത് അതേ രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന ആളാണ് അവർ. അത്രയും രസമുള്ള ആർട്ടിസ്റ്റുകളോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞ സിനിമയാണ് എന്ന് സ്വന്തം പുണ്യാളൻ എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബാലു വർഗീസ് പറഞ്ഞു. അർജുൻ അശോകൻ, ബാലു വർഗീസ് അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജനുവരി 10 നു തിയറ്ററുകളിലെത്തും.

12 വർഷമായി പരസ്യ മേഖലയിലും ഷോർട്ട് ഫിലിമുകളിലും സജീവമായ മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എന്ന് സ്വന്തം പുണ്യാളൻ'. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണിയാണ്. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാലു വർഗീസ് പറഞ്ഞത്:

സുഹൃത്തുക്കളോടൊപ്പം സിനിമ ചെയ്യുമ്പോഴുള്ള ഒരു സുഖം സിനിമയിൽ ഉണ്ടായിരുന്നു. അർജുൻ അശോകനുമായി ജാൻ എ മനിലും പല്ലൊട്ടിയിലും കോമ്പിനേഷൻ ഉണ്ടായിരുന്നു. പല്ലൊട്ടിയിൽ ഒറ്റ ദിവസത്തെ ഷൂട്ടാണ് ഉണ്ടായിരുന്നത്. അത്രയും അറിയുന്ന സുഹൃത്തുക്കൾ ആയതുകൊണ്ട് വർക്ക് ചെയ്യുമ്പോഴും കാര്യങ്ങൾ സുഖമാണ്. അനശ്വര എനിക്ക് വലിയ സർപ്രൈസ് ആയിരുന്നു. ആദ്യമായിട്ടാണ് അനശ്വരയോടൊപ്പം സിനിമ ചെയ്യുന്നത്. ഞെട്ടിക്കുന്ന പെർഫോമൻസ് ചെയ്യുന്ന ഒരാളാണ് അനശ്വര. നമ്മളോട് ചിരിച്ചും കളിച്ചും നിക്കുമെങ്കിലും ഷോട്ട് റെഡി എന്ന് പറഞ്ഞാൽ പെട്ടെന്ന് കഥാപാത്രമാകുന്ന ആളാണ്. ഇത്രയും ചെറിയ കുട്ടി അത്രേം രസമായി അഭിനയിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നിയിരുന്നു. അത്രയും രസമുള്ള ആർട്ടിസ്റ്റുകളോട്ടൊപ്പം വർക്ക് ചെയ്യാൻ കഴിയുന്നത് ഒരു കാര്യമായിരുന്നു.

അനശ്വരയ്ക്ക് ചില സമയത്ത് ഗ്ലിസറിൻ കൂടെ വേണ്ടാ എന്നുള്ളതാണ്. കരച്ചിൽ എത്ര വേണം എന്ന് ചോദിച്ച് കൃത്യമായി ചെയ്യും. അവൾ തമാശ പറയുകയാണെന്ന് കരുതി നമ്മൾ നോക്കുമ്പോ കൃത്യമായി പറഞ്ഞതുപോലെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടാകും. അത് നമ്മളെല്ലാവരും ഞെട്ടിപ്പോകുന്ന ഒരു പരിപാടിയാണ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT