Film Talks

‘അയല്‍വാശി’, ഇന്ദ്രജിത്തിനൊപ്പമുള്ള സിനിമയെക്കുറിച്ച് പൃഥ്വിരാജ്

THE CUE

ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് സുകുമാരന്‍ നിര്‍മ്മിക്കുന്നത് ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന സിനിമ. പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്തും അയല്‍വാശി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ കേന്ദ്രകഥാപാത്രമായുണ്ട്. ദ ക്യു ഷോ ടൈം അഭിമുഖത്തിലാണ് പൃഥ്വിരാജ് സുകുമാരന്‍ ഇക്കാര്യം പറയുന്നത്.ലൂസിഫര്‍ എന്ന സിനിമയില്‍ പൃഥ്വിയുടെ സംവിധാന സഹായിയായിരുന്നു ഇര്‍ഷാദ് പരാരി.

അടുത്തതായി നിര്‍മ്മിക്കുന്നത് ഇര്‍ഷാദ് പരാരി എഴുതി സംവിധാനം ചെയ്യുന്ന അയല്‍വാശിയാണ്. ചേട്ടന്‍ ഇന്ദ്രജിത്തും ഞാനുമാണ്. അതും ഒരു കമേഴ്‌സ്യല്‍ മെയിന്‍സ്്ട്രീം സിനിമയാണ്, എന്നാല്‍ അതൊരു സാധാരണ സിനിമയല്ല.
പൃഥ്വിരാജ് സുകുമാരന്‍

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിയില്‍ കുറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് പൃഥ്വിരാജ്. ഭാര്യ സുപ്രിയാ മേനോന്‍ ആണ് നിര്‍മ്മാണ കമ്പനി നടത്തുന്നത്.

ലാല്‍ ജൂനിയര്‍ ആണ് മാജിക് ഫ്രെയിംസിനൊപ്പം ചേര്‍ന്ന് പൃഥ്വി നിര്‍മ്മിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനം ചെയ്യുന്നത്. സച്ചിയാണ് തിരക്കഥ. പൃഥ്വിക്കൊപ്പം സുരാജ് വെഞ്ഞാറമ്മൂടും നായക വേഷത്തിലുണ്ട്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT