Film Talks

'ആ സീന്‍ മനസിലായെങ്കില്‍ പറയാനുള്ള ഡയലോഗ് എഴുതൂ' രാജീവ് രവി ചിത്രത്തിന് മുമ്പും ശേഷവും എന്നാകും കരിയര്‍: ആസിഫലി

രാജീവ് രവിയുടെ സംവിധാനത്തില്‍ ആസിഫലി കേന്ദ്രകഥാപാത്രമാകുന്ന പൊലീസ് ത്രില്ലര്‍ 'കുറ്റവും ശിക്ഷയും' തിയറ്ററുകളിലെത്താനിരിക്കുകയാണ്. കുറ്റവും ശിക്ഷയും എന്ന സിനിമക്ക് മുമ്പും ശേഷവും എന്ന നിലക്ക് കരിയര്‍ വിലയിരുത്തപ്പെടുമെന്ന് ആസിഫലി പറയുന്നു. അഭിനേതാവ് എന്ന നിലക്ക് ലഭിക്കുന്ന സ്വാതന്ത്ര്യമാണ് രാജീവ് രവി സിനിമയില്‍ അനുഭവിച്ചതെന്ന് ആസിഫലി. സിബി തോമസും ശ്രീജിത്ത് ദിവാകരനുമാണ് സിനിമയുടെ തിരക്കഥ. ദ ക്യു അഭിമുഖത്തിലാണ ആസിഫലി ഇക്കാര്യം പറയുന്നത്.

ആസിഫലിയുടെ വാക്കുകള്‍

പിറ്റേ ദിവസത്തെ സീനുകളും ഡയലോഗുകളും തലേ ദിവസം പഠിച്ച് ലൊക്കേഷനില്‍ പോയില്ലെങ്കില്‍ എനിക്ക് പേടിയാണ്. രാജീവേട്ടന്റെ അടുത്ത് ഫുള്‍ സ്‌ക്രിപ്റ്റ് വേണെന്ന് ആവശ്യപ്പെട്ടപ്പോള്‍ ശ്രീജിത്തേട്ടന്‍ ചിരിയോടെയാണ് കൊണ്ട് വന്നത്. പഠിച്ച സീനുമായി ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ രാജീവേട്ടന്‍ പറയുന്നത് ഇതൊന്നും വേണ്ട എന്നാണ്. പഠിച്ചു വന്ന ചോദ്യപേപ്പര്‍ മറന്നുപോയ അവസ്ഥയായിരുന്നു. ഈ സ്‌ക്രിപ്റ്റ് മുഴുവന്‍ രാജീവ് രവിയുടെ മനസിലുണ്ട്. ഓരോ സീനും ഷൂട്ട് ചെയ്യുന്ന സമയത്ത് ഇംപ്രവൈസ്ഡ് വേര്‍ഷന്‍ ഉണ്ടാക്കാനാണ് രാജീവേട്ടന്‍ നോക്കുന്നത്.

ഒരു സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് രാജീവേട്ടന്‍ പറഞ്ഞു, ഞാന്‍ അവതരിപ്പിക്കുന്ന സാജന്‍, ബഷീറിനോട് സംസാരിക്കുന്നത് കുറച്ചൂടി ജനുവിന്‍ ആകണം. നിനക്ക് ആ സീന്‍ മനസിലായെങ്കില്‍ ഡയലോഗ് നീ എഴുതൂ, നമ്മുക്ക് അത് വര്‍ക്ക് ചെയ്യാം എന്നാണ് പറഞ്ഞത്. പിന്നെ ഓരോ ദിവസവും അതെക്കുറിച്ചായി ചോദ്യം. എഴുതുന്നില്ലെങ്കില്‍ നീ ആ ഡയലോഗുകള്‍ വോയ്‌സ് റെക്കോര്‍ഡ് ചെയ്യൂ എന്ന് പറഞ്ഞു. ഷൂട്ട് ചെയ്യുന്ന സമയത്ത് നമ്മളെ കൊണ്ട് ഡയലോഗ് പറയിപ്പിച്ച ശേഷം അതില്‍ നിന്ന് ഇംപ്രവൈസ്ഡ് ആയ ഒരു വേര്‍ഷന്‍ പുറത്തെടുക്കാന്‍ രാജീവേട്ടന്‍ ശ്രമിക്കും. ആര്‍ട്ടിസ്റ്റ് എന്ന നിലക്ക് നമ്മുക്ക് കിട്ടുന്ന ലിബര്‍ട്ടി കൂടിയുണ്ട് രാജീവ് രവി ചിത്രമാകുമ്പോള്‍.

ആഷിഖ് അബുവിന്റെ വൈറസ് എന്ന സിനിമയുെട ചിത്രീകരണത്തിനിടെയാണ് രാജീവേട്ടനുമായി അടുപ്പമുണ്ടാകുന്നത്. അദ്ദേഹം അതിന് ശേഷം തന്ന ഒരു സ്‌പേസ് ഉണ്ട്. ആക്ടര്‍ എന്ന നിലക്ക് കൂടി എനിക്കൊരു ട്യൂണിംഗ് ഈ സിനിമയിലൂടെ ഉണ്ടായിട്ടുണ്ട്.

കേരള ക്രൈം ഫയല്‍സിനായി മുടി മാറ്റാന്‍ പറഞ്ഞപ്പോള്‍ ആദ്യമുണ്ടായത് ഒരു ഞെട്ടലായിരുന്നു: നൂറിന്‍ ഷെരീഫ്

ഉറുമ്പിനെ കാണിക്കുമ്പോൾ അത് ശരിക്കും നടക്കുന്ന ശബ്ദം വരെ ഉപയോ​ഗിച്ചിട്ടുണ്ട്; പ്രേമത്തിലെ ശബ്ദങ്ങളെക്കുറിച്ച് വിഷ്ണു ​ഗോവിന്ദ്

ഇമ്പാച്ചിയും സൂരജ് എസ് കുറുപ്പും ചേർന്ന് പാടിയ ‘മുസ്റ്റാഷ്’; ‘മീശ’ യിലെ പ്രൊമോഷണൽ ഗാനം ശ്രദ്ധ നേടുന്നു

"അച്ഛന്റെ കഥ പറയുന്നത് ഒറ്റ ടേക്ക്'; കഥ കേൾക്കുന്നതിന് മുൻപ് തന്നെ ഓകെ പറഞ്ഞതാണ് കെസിഎഫ്-2 ; സിറാജുദ്ധീൻ നാസർ അഭിമുഖം.

ആദ്യം സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ പൊലീസ് കഥാപാത്രങ്ങളേ ഇല്ലായിരുന്നു: ഷാഹി കബീര്‍

SCROLL FOR NEXT