Film Talks

'ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു', അശ്ലീല കമന്റുമായി പിന്തുടര്‍ന്നയാളുടെ വീഡിയോ പങ്കുവെച്ച് അസാനിയ

രാത്രിയില്‍ ജോലി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ റോഡില്‍ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് അസാനിയ നസ്രിന്‍. ആലുവ ദേശം റോഡില്‍ അശ്ലീല കമന്റുകളുമായി ഒരു യുവാവ് തന്നെ പിന്തുടരുകയായിരുന്നുവെന്ന് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അസാനിയ പറയുന്നു. സംഭവത്തിന്റെ വീഡിയോയും പിന്തുടര്‍ന്നയാളുടെ വണ്ടി നമ്പറുമടക്കമാണ് അസാനിയ പങ്കുവെച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്നയാളാണ് തന്നെ പിന്തുടര്‍ന്നതെന്ന് അസാനിയ പറയുന്നു. അശ്ലീല കമന്റുമായായിരുന്നു അയാള്‍ പുറകെ വന്നത്. വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടതോടെ യുവാവ് മുഖം മറച്ച് അവിടെ നിന്ന് പോയെന്നും പോസ്റ്റില്‍ പറയുന്നു.

ഒരു പെണ്‍കുട്ടി എന്തിനാണ് ഈ സമയത്ത് പുറത്ത് പോയതെന്ന് ചോദിക്കുന്നവരോട്, അയാളെ പോലെ തന്നെ ഞാനും എന്റെ ജോലിക്ക് വേണ്ടിയാണ് പുറത്ത് പോയത്. ജോലിക്ക് വേണ്ടി അയാള്‍ക്ക് ഈ സമയത്ത് പുറത്ത് പോകാമെന്നും, എനിക്ക് പോകാന്‍ പാടില്ലെന്നും കരുതുന്നവര്‍ ദയവ് ചെയ്ത് ഒന്നും പറയാതിരിക്കുക. സംരംക്ഷണം എന്ന പേരില്‍ കുറേ കാലമായി ഒതുങ്ങിക്കൂടിയിരിക്കുന്നു. ഇനി അവര്‍ പുറത്തിറങ്ങി തെരുവുകളില്‍ ഞങ്ങള്‍ക്ക് സുരക്ഷയൊരുക്കുകയാണ് വേണ്ടത്. ഇത്തരം ആളുകള്‍ക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏറ്റവും പ്രധാന കാര്യം ഇയാള്‍ സ്വിഗി ഡെലിവറി ചെയ്യുന്ന ആളാണ് എന്നതാണ്. ഇത്തരക്കാരെ എന്ത് വിശ്വസിച്ച് നമ്മള്‍ വീട്ടിലേക്ക് വരാന്‍ അനുവദിക്കും', പോസ്റ്റില്‍ അസാനിയ ചോദിക്കുന്നു.

സ്വിഗി ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അസാനിയയുടെ പോസ്റ്റ്. ഇതിന് മറുപടിയുമായി സ്വിഗി രംഗത്തെത്തിയിട്ടുണ്ട്. പരാതി അന്വേഷിക്കുമെന്നും, നടപടി എടുക്കുമെന്നും അസാനിയയുടെ പോസ്റ്റിന് താഴെ മറുപടിയായി സ്വിഗി അറിയിച്ചു.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT