Film Talks

'അരിക്കൊമ്പന്‍' സിനിമയാകുന്നു ; ആനയുടെ ആംഗിളില്‍ നിന്നും കഥ പറയുമെന്ന് സംവിധായകന്‍ സാജിദ് യാഹിയ

ഇടുക്കി ചിന്നക്കനാലില്‍ ഭീതിനിറച്ച അരികൊമ്പൻ്റെ കഥ സിനിമയാകുന്നു. അരിക്കൊമ്പൻ്റെ ആംഗിളിലാണ് സിനിമയുടെ കഥയെന്നും, ചിത്രം പാരിസ്ഥികപ്രശങ്ങള്‍ കൂടെ സംസാരിക്കുന്നതായിരിക്കുമെന്നും ചിത്രത്തിൻ്റെ സംവിധായകന്‍ സാജിദ് യാഹിയ. എന്‍.എം ബാദുഷയാണ് ചിത്രം നിര്‍മിക്കുന്നത്. ജനങ്ങൾ അരികൊമ്പനെ കുറിച്ച് സംസാരിക്കുന്ന ഫൂട്ടേജ് കൂടെ ചേര്‍ത്ത് നിര്‍മ്മിക്കാനാണ് വിചാരിക്കുന്നത് എന്നും സാജിദ് യാഹിയ ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ദി മോസ്റ്റ് പവര്‍ഫുള്‍ ഫോഴ്‌സ് ഓണ്‍ ഏര്‍ത് ഈസ് ജസ്റ്റിസ് എന്ന ടാഗ് ലൈനോട് കൂടെയാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

അരികൊമ്പൻ്റെ ഇഷ്യൂ വന്നപ്പോള്‍ തന്നെ അത് വച്ചൊരു സിനിമ ആക്കിയാലോ എന്ന ആലോചന ഉണ്ടായിരിന്നു. അരിക്കൊമ്പൻ്റെ ആംഗിളിലാണ് സിനിമ പോകുന്നത്. പാരിസ്ഥിതികമായ പ്രശ്‌നങ്ങള്‍ കൂടെ മുന്‍ നിര്‍ത്തിയാണ് സിനിമ. സിനിമ ഇപ്പോള്‍ പ്രീ- പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. ലൊക്കേഷന്‍ ഹണ്ടിങ് എല്ലാം നടക്കുന്നതേയുള്ളു. ജനങ്ങളുടെ ഫുട്ടേജ് കൂടെ ചേര്‍ത്ത് സിനിമ ചെയ്യാം എന്നാണ് ആലോചിക്കുന്നത്'
സാജിദ് യാഹിയ

ഇടി- ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം, മോഹന്‍ലാല്‍ എന്നിവയാണ് സാജിദ് യാഹിയയുടെ മുന്‍ചിത്രങ്ങള്‍. ഷെയ്ന്‍ നിഗം, സിദ്ദിഖ്, ലെന തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന 'ഖല്‍ബ്' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT