Film Talks

ബ്രദര്‍ ഞാന്‍ ഏ.ആര്‍ മുരുഗദോസ് ആണ്, ഹോം ഒന്നാന്തരം സിനിമ

ഇന്ദ്രന്‍സ് നായകനായ ഹോം എന്ന സിനിമക്ക് അഭിനന്ദനവുമായി സംവിധായകന്‍ എ.ആര്‍ മുരുഗദോസ്. സംവിധായകന്‍ റോജിന്‍ തോമസിന് അയച്ച സന്ദേശത്തിലാണ് ഹോം മികച്ച ചിത്രമാണെന്ന് മുരുഗദോസ് പറഞ്ഞത്.

റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ഹോം ആമസോണിലൂടെയാണ് പ്രേക്ഷകരിലെത്തിയത്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. വിജയ് ബാബുവാണ് നിര്‍മ്മാണം.

ar murugadoss

സാങ്കേതിക പരിജ്ഞാനം കുറഞ്ഞ ഒലിവര്‍ ട്വിസ്റ്റ് എന്ന ഒരു പിതാവിന്റെ കഥ പറയുന്നതാണ് #ഹോം. പുതുതലമുറക്കാരായ തന്റെ മക്കളുമായി അടുക്കാന്‍ വെമ്പുന്ന അച്ഛന്റെ വേഷമാണ് ഇന്ദ്രന്‍സ് ഇതില്‍ ചെയ്യുന്നത്.

ഹോം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ വിപുലമായ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മാതാവും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുകയും ചെയ്യുന്ന വിജയ്ബാബു .

ഇന്ദ്രന്‍സിനെ കൂടാതെ ശ്രീനാഥ് ഭാസി, വിജയ്ബാബു, മഞ്ജു പിള്ള, നസ്ലന്‍, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്റണി, പോളി വില്‍സണ്‍, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കിരണ്‍ അരവിന്ദാക്ഷന്‍, ചിത്ര, പ്രിയങ്ക നായര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

'ടൈറ്റന്‍സ്' ട്രെയ്‌ലര്‍ പുറത്ത്; ഒക്ടോബര്‍ 22ന് തിയറ്ററുകളിലേക്ക്

അവറാച്ചന് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും മഞ്ജു വാര്യരും സുരാജ് വെഞ്ഞാറമൂടും

കിഷോർ കുമാ‍ർ ​ഗാനത്തിന്റെ അകമ്പടിയിൽ ഷറഫുദ്ദീൻ; "ഫാമിലി ട്രിപ്പ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വീക്കെന്‍ഡിലും ഹൗസ് ഫുള്‍; ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ദി തേര്‍ഡ് മര്‍ഡര്‍

രണ്ടാം വാരത്തിലും മുന്നേറി 'ആരം'; സൈജു കുറുപ്പ് ചിത്രം പ്രദർശനം തുടരുന്നു

SCROLL FOR NEXT