Film Talks

'ഉണ്ട' പ്രേക്ഷകർ സ്വീകരിക്കുമോ എന്ന സംശയത്തിൽ നിന്നാണ് 'അനുരാ​ഗ കരിക്കിൻ വെള്ളം' ചെയ്യാൻ തീരുമാനിക്കുന്നത്: ജിംഷി ഖാലിദ്

വളരെ അപ്രതീക്ഷിതമായി സംഭവിച്ച സിനിമയാണ് അനുരാ​ഗ കരിക്കിൻ വെള്ളം എന്ന് ഛായാഗ്രാഹകൻ ജിംഷി ഖാലിദ്. ഖാലിദ് റഹ്മാൻ ആദ്യം ചെയ്യാൻ തീരുമാനിച്ച സിനിമ ഉണ്ട ആയിരുന്നു എന്നും എന്നാൽ ഒരു നവാ​ഗത സംവിധായകൻ എന്ന തരത്തിൽ പ്രേക്ഷകർ ഉണ്ട എന്ന ചിത്രത്തെ എങ്ങനെ സ്വീകരിക്കും എന്നതിൽ സംശയമുണ്ടായിരുന്നതുകൊണ്ടാണ് ആദ്യം അനുരാ​ഗ കരിക്കിൻ വെള്ളം ചെയ്യാൻ തീരുമാനിച്ചത് എന്നും ജിംഷി ഖാലിദ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജിംഷി ഖാലിദ് പറഞ്ഞത്:

എന്നെയും റഹ്മാനെയും സംബന്ധിച്ചിടത്തോളം അനുരാ​ഗ കരിക്കിൻ വെള്ളം അപ്രതീക്ഷിതമായി സംഭവിച്ച സിനിമയാണ്. അനുരാ​ഗ കരിക്കിൻ വെള്ളം എന്നൊരു സിനിമ ചെയ്യാൻ റഹ്മാന് യാതൊരു പ്ലാനും ഉണ്ടായിരുന്നില്ല. റഹ്മാന്റെ ആദ്യ സിനിമയായി പ്ലാൻ ചെയ്തിരുന്നത് ഉണ്ട ആണ്. ആ സമയത്താണ് എബിസിഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനായ നവീൻ ഇങ്ങനെ ഒരു കഥയുണ്ടെന്ന് പറഞ്ഞ് അനുരാ​ഗ കരിക്കിൻ വെള്ളത്തിന്റെ കഥ പറയുന്നത്. അങ്ങനെയാണ് അതിലേക്ക് വരുന്നത്. ഉണ്ട ഒരു ഡ്രൈ സിനിമ ആണ്. ആ സിനിമ എങ്ങനെയൊക്കെ നമ്മൾ പ്രസന്റ് ചെയ്താലും ഒരു പുതിയ സംവിധായകന്റെ സിനിമ എന്ന നിലയിൽ ആളുകൾ അത് എങ്ങനെ എടുക്കും എന്ന് നമുക്ക് അറിയില്ല. അങ്ങനെ ഒരു സംശയത്തിൽ നിൽക്കുമ്പോഴാണ് കംപ്ലീറ്റ്ലീ എല്ലാ ഇമോഷൻസും ഉള്ള ഒരു കളറ് പടം ചെയ്യാം എന്ന് തീരുമാനിക്കുന്നത്. മാത്രമല്ല ഞങ്ങൾക്ക് നന്നായി ഇഷ്ടപ്പെട്ട ഒരു കഥ കൂടിയായിരുന്നു അത്. എനിക്കും വളരെയധികം ഇഷ്ടപ്പെട്ട സിനിമയാണ് അത്. അങ്ങനെയാണ് ആ സിനിമയിലേക്ക് എത്തുന്നത്. ആ സമയത്ത് റെഫറൻസിന് വേണ്ടി ഒരുപാട് ഹോളിവുഡ് റൊമാന്റിക് കോമഡി സിനിമകൾ കാണുമായിരുന്നു. അത് കണ്ടത് കൊണ്ട് തന്നെ ലെൻസിം​ഗിനെക്കുറിച്ച് എനിക്കൊരു ധാരണയുണ്ടായിരുന്നു. ആ സിനിമ എടുത്ത് കണ്ട് കഴിഞ്ഞാൽ മനസ്സിലാവും അത് പൂർണമായും ഒരു ത്രീ ഫോർത്ത് ലെൻസിം​ഗിൽ ആണ് ചെയ്തിരിക്കുന്നത്. അന്ന് ലെൻസിം​ഗിനെക്കുറിച്ച് റഹ്മാന് ധാരണയുണ്ടായിരുന്നില്ല. അദ്ദേഹത്തിന് അതിനെക്കുറിച്ച് അറിയില്ല എന്നത് കൊണ്ട് അനുരാ​ഗ കരിക്കിൻ വെള്ളത്തിൽ അദ്ദേഹം ആ സ്വാതന്ത്ര്യം എനിക്ക് തന്നിരുന്നു. അത് എനിക്കൊരു അനു​ഗ്രഹമായിരുന്നു. ലെൻസിം​ഗിൽ പൂർണമായ സ്വതന്ത്ര്യം എനിക്കുണ്ടായിരുന്നു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT