Film Talks

'പലരേയും രംഗത്തിറക്കുന്നു, നിശ്ശബ്ദനാക്കാനുളള ശ്രമം തുടരുന്നു', പായല്‍ഘോഷിന്റെ ആരോപണത്തില്‍ അനുരാഗ് കശ്യപ്

നടി പായല്‍ ഘോഷ് ഉയര്‍ത്തിയ ലൈംഗികാരോപണം തള്ളി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. തന്നെ നിശ്ശബ്ദനാക്കാനുളള ശ്രമങ്ങള്‍ ഏറെക്കാലമായി തുടരുകയാണെന്ന് കശ്യപ് ട്വീറ്റ് ചെയ്തു. തനിക്കെതിരായ നീക്കങ്ങളിലേയ്ക്ക് സ്ത്രീകള്‍ ഉള്‍പ്പടെ പലരേയും വലിച്ചിഴക്കുകയാണ്, ഇപ്പോള്‍ ഉയരുന്ന ലൈംഗിക ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

'എനിക്കെതിരായ ആരോപണങ്ങളിലേയ്ക്ക് മറ്റ് താരങ്ങളെയും ബച്ചന്‍ കുടുംബത്തെയും വലിച്ചിഴക്കാന്‍ നിങ്ങള്‍ ശ്രമിച്ചു, പക്ഷെ ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. നിങ്ങളുടെ ആരോപണങ്ങളില്‍ എത്രത്തോളം തെറ്റും ശരിയും ഉണ്ടെന്ന് ആ വീഡിയോയില്‍ തന്നെ വ്യക്തമാണ്. എന്താണ് നടക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം. ആശംസകള്‍', എന്നായിരുന്നു ആരോപണങ്ങള്‍ക്കുളള അനുരാഗ് കശ്യപിന്റെ മറുപടി.

നടി പായൽ ഘോഷ് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ചത്. 2014ൽ ആയിരുന്നു സംഭവമെന്നും ഇപ്പോൾ തന്റെ കയ്യിൽ തെളിവുകളൊന്നുമില്ലെന്നും നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു. കശ്യപിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് കങ്കണയും രം​ഗത്തെത്തി. പായൽ ഘോഷിന് പിന്തുണ നൽകിക്കൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്. എന്നാൽ വിഷയത്തിൽ അനുരാ​ഗ് കശ്യപിന് പിന്തുമയുമായി എത്തിയിരിക്കുകയാണ് സുഹ‍ൃത്തും നടിയുമായ തപ്സി പന്നു. സംഭവത്തെ കുറിച്ചുളള വിശദമായ പരാതി നൽകാൻ പായൽ ഘോഷിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമ.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT