അനുരാഗ് കശ്യപ്  
അനുരാഗ് കശ്യപ്   
Film Talks

സ്വതന്ത്ര സംവിധായകരെ ഒരുമിച്ച് ഇരുത്തിയാല്‍ താനാണ് മികച്ചതെന്ന് വാദിച്ചുകൊണ്ടിരിക്കും: പരിഹാസവുമായി അനുരാഗ് കശ്യപ്

സ്വതന്ത്ര സംവിധായകരെ ഒരുമിച്ച് ഇരുത്തിയാല്‍ അവര്‍ താനാണ് മികച്ചതെന്ന് വാദിച്ചുകൊണ്ടിരിക്കുമെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. മുഖ്യധാരാ സംവിധായകരെക്കാള്‍ ആര്‍ട്ട് ഹൗസ് സിനിമ സംവിധായകർ മടുപ്പിക്കുന്നവരാണെന്നും അനുരാഗ് കശ്യപ് പറയുന്നു. ഗലാട്ട പ്ലസില്‍ ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തിലായിരുന്നു കശ്യപിന്റെ പ്രതികരണം.

'മുഖ്യധാര സിനിമ സംവിധായകരെക്കാള്‍ ആര്‍ട്ട് ഹൗസ് സിനിമ സംവിധായകര്‍ ശരിക്കും മടുപ്പിക്കുന്നവരാണ്. ബോക്‌സ്‌ ഓഫീസ് വിജയത്തിന് വേണ്ടി മത്സരിക്കുന്നവരെക്കാള്‍ കഷ്ടമാണ് ഇവര്‍ക്കിടയിലുള്ള മഹത്വത്തിന് വേണ്ടി പരസ്പരം നടത്തുന്ന മത്സരം. ഒരു ഇരുപത് സ്വതന്ത്ര സംവിധായകരെ നിങ്ങള്‍ക്കൊരു മുറിയില്‍ ഇരുത്താന്‍ പറ്റില്ല ആ മുറി ബോംബ് പോലെ പൊട്ടിത്തെറിക്കും. ആദ്യത്തെ സിനിമ എടുത്ത് കഴിഞ്ഞ സ്വതന്ത്ര സംവിധായകരാണെങ്കില്‍ നിങ്ങള്‍ക്ക് ഒട്ടും പറ്റില്ല . അതിന് മുന്നെയാണെങ്കില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ സാധിച്ചേക്കും.', അനുരാഗ് കശ്യപ് പറയുന്നു.

'ഞാനാണ് എറ്റവും ബുദ്ധിമാനായ സംവിധായകന്‍, ഞാനാണ് വലിയവന്‍, ഞാനാണ് മികച്ച സംവിധായകന്‍ (AUTER)എന്നിങ്ങനെ അവര്‍ പരസ്പരം വാദിച്ചുകൊണ്ടരിക്കും. അവരുടെ ഞാനെന്ന ഈ ഭാവം ഊഹിക്കാന്‍ പറ്റാവുന്നതിലും മുകളിലാണ്. അവരിലെ ഒരു പകുതി ആളുകളെയും എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റില്ല. ഞാനൊരു അഞ്ച് മിനിറ്റ് പോലും അവര്‍ക്കൊപ്പം ചിലവഴിക്കില്ല. സ്വതന്ത്ര സിനിമ സംവിധായകര്‍ മടുപ്പിക്കുന്ന ഒരു വിഭാഗം ആള്‍ക്കാരാണെങ്കിലും അവരുടെ സിനിമകൾ എനിക്ക് ഇഷ്ടമാണെന്നും' കശ്യപ് കൂട്ടിച്ചേര്‍ത്തു.

തപ്‌സി പന്നു കേന്ദ്ര കഥാപാത്രമാകുന്ന 'ദോ ബാര'യാണ് റിലീസ് ചെയ്യാനിരിക്കുന്ന അനുരാഗ് കശ്യപ് ചിത്രം. ആഗസ്റ്റ് 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിഹിത് ഭാവെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ 'മിറാഷ്' എന്ന സ്പാനിഷ് ചിത്രത്തിന്റെ അഡാപ്‌റ്റേഷനാണ് 'ദോ ബാര'.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT