Film Talks

ഒളിക്കാനുള്ളതല്ല മേക്കപ്പ്; ചില കമ്പനികളുടെ സൗന്ദര്യ സങ്കല്പങ്ങൾക്കെതിരെ അന്ന ബെൻ; പിന്തുണച്ച് ഐശ്വര്യ ലക്ഷ്മി

യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത സൗന്ദര്യ സങ്കല്പങ്ങളാണ് ചില സൗന്ദര്യവര്‍ധക വസ്തുക്കൾ നിര്‍മ്മിക്കുന്ന കമ്പനികള്‍ പ്രചരിപ്പിക്കുന്നതെന്ന് പറഞ്ഞ അന്ന ബെന്നിന് പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മി. സൗന്ദര്യവര്‍ധക വസ്തുക്കളെക്കുറിച്ചുള്ള അന്ന ബെന്നിന്റെ ഇൻസ്റ്റഗ്രാം കുറിപ്പിന് കമന്റിലൂടെയാണ് ഐശ്വര്യ മറുപടി നൽകിയത്.

നീ എത്രയോ സുന്ദരിയാണ്. ഞാന്‍ നിന്നെ എപ്പോഴും നോക്കിയിരിക്കാറുണ്ട്. അക്കാര്യം ഇപ്പോള്‍ പരസ്യമാക്കുന്നു, എന്ന മറുപടിയാണ് ഐശ്വര്യ നൽകിയത്

മേക്കപ്പിനോട് ഇഷ്ടവും വെറുപ്പും തോന്നിയിട്ടുണ്ട്. മേക്കപ്പിട്ടാല്‍ ശരീരത്തില്‍ എനിക്ക് ഇഷ്ടമില്ലാത്ത ഭാഗങ്ങളെ മറയക്കാനോ അല്ലെങ്കില്‍ അത് ശരിയാക്കിയെടുക്കാനോ സാധിക്കുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നു. അങ്ങനെ എന്തെങ്കിലും ഒളിപ്പിച്ചു വെയ്ക്കാനുള്ളതല്ല മേക്കപ്പ്. സ്വയം അംഗീകരിക്കാനും നമ്മള്‍ എന്താണോ അതിനെ ആഘോഷിക്കാനുള്ളതുമാണ് മേക്കപ്പെന്നും അന്ന ബെൻ ഇൻസ്റ്റാഗ്രാം കുറിപ്പില്‍ പറയുന്നു.

തന്റെ കുറിപ്പ് വായിക്കുന്ന ആരെങ്കിലും സമാനമായ പ്രശ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഉള്ളിലും പുറത്തും സൗന്ദര്യമുള്ളവരാണെന്ന് മനസ്സിലാക്കണമെന്നാണ് പറയാനുള്ളതെന്നും അന്ന ബെന്‍ പറഞ്ഞു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT