Film Talks

അമല്‍ നീരദ് ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ നായകന്‍

THE CUE

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍ നായകനാകും. ദ ക്യു ഷോ ടൈമിലാണ് സൗബിന്‍ ഷാഹിര്‍ ഇക്കാര്യം പറഞ്ഞത്. 2020 സിനിമ ചിത്രീകരണമുണ്ടാകുമെന്നറിയുന്നു. അമല്‍ നീരദിന്റെ സംവിധാന സഹായിയും സഹസംവിധായകനുമായിരുന്നു സൗബിന്‍ ഷാഹിര്‍. അന്‍വര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ സഹസംവിധായകനായുള്ള സൗബിന്റെ ചിത്രം ഇടക്കാലത്ത് വൈറലായിരുന്നു.

മമ്മൂട്ടി-അമല്‍ നീരദ് കുട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിലാല്‍ പൂര്‍ത്തിയായ ശേഷമായിരിക്കും ഈ സിനിമയെന്നും സൂചനയുണ്ട്. മലയാള സിനിമയില്‍ കഥ പറച്ചിലിലും വിഷ്വല്‍ ട്രീറ്റ്‌മെന്റിലും പുതുതരംഗം തീര്‍ത്ത ബിഗ് ബിയുടെ സീക്വല്‍ ഏറ്റവും കാത്തിരിക്കുന്ന പ്രൊജക്ടുകളിലൊന്നാണ്. ബിലാല്‍ പ്രഖ്യാപനം മുതല്‍ മമ്മൂട്ടി ആരാധകരും, ബിഗ് ബി ഫാന്‍സും ബിലാല്‍ ജോണ്‍ കുരിശിങ്കലിന്റെ രണ്ടാം വരവിന് വേണ്ടി കാത്തിരിക്കുകയാണ്.

അന്‍വര്‍ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ട്രാന്‍സ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അമല്‍ നീരദ് ആണ്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍,വികൃതി എന്നീ സിനിമകളുടെ വിജയത്തിന് ശേഷം ഡിസൂസ എന്ന സിനിമയിലാണ് സൗബിന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഭദ്രന്‍ സംവിധാനം ചെയ്യുന്ന ജൂതന്‍ എന്ന സിനിമയും 2020ല്‍ സൗബിന്റേതായി ഒരുങ്ങുന്നുണ്ട്. എസ് സുരേഷ് ബാബുവാണ് രചന.

സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ സൗബിന്റെ വരാനിരിക്കുന്ന സിനിമയാണ്. ആഷിക് അബു അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയിലും സൗബിനാണ് നായകന്‍. ഉണ്ണി ആര്‍ ആണ് ഈ സിനിമയുടെ രചന.

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷത്തിൽ, അടുത്ത ചിത്രം ബോബി-സഞ്ജയ് ടീമിന്റെ സ്ക്രിപ്റ്റിൽ: ജിസ് ജോയ്

A world where science meets silence ; 'അനോമി' പുതിയ പോസ്റ്റർ പുറത്ത്

SCROLL FOR NEXT