Film Talks

'അം അഃ' എന്ന സിനിമയെ പിന്താങ്ങുന്നത് ഗോപി സുന്ദറിന്റെ സംഗീതമാണ്, അതിമനോഹരമായി ഗോപി അത് ചെയ്തിട്ടുണ്ട്': തോമസ് സെബാസ്റ്റ്യൻ

'അം അഃ' എന്ന സിനിമയെ സപ്പോർട്ട് ചെയ്യുന്നത് ഗോപി സുന്ദറിന്റെ സംഗീതമാണെന്ന് സംവിധായകൻ തോമസ് സെബാസ്റ്റ്യൻ. വളരെ ഭംഗിയായി ഗോപി സുന്ദർ സിനിമയ്ക്ക് സംഗീതം നൽകിയിട്ടുണ്ട്. പാട്ടുകൾക്ക് വേണ്ടി കൃത്യമായ ഒരു സമയം ഗോപി സുന്ദറിനോട് പറഞ്ഞില്ല. 4 പാട്ടുകളാണ് സിനിമയിലുള്ളത്. ഈ 4 പാട്ടുകളും സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ലഭിച്ചത്. ഒരു മുൻധാരണയുണ്ടാക്കി പാട്ടുകൾ ചിത്രീകരിക്കുകയായിരുന്നു. പാട്ടുകളുടെ ഇമോഷൻ പറഞ്ഞു കൊടുക്കുന്നതിനൊപ്പം ചില വിഷ്വലുകളും ഗോപിയെ കാണിച്ചു കൊടുത്തിട്ടുണ്ട്. സിനിമയിൽ പാട്ടുകൾ നന്നായി വന്നിട്ടുണ്ടെന്ന് തോമസ് സെബാസ്റ്റ്യൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'അം അഃ' ജനുവരി 24 ന് തിയറ്ററുകളിലെത്തും.

തോമസ് സെബാസ്റ്റ്യൻ പറഞ്ഞത്:

'അം അഃ' എന്ന സിനിമയെ ഭയങ്കരമായി സപ്പോർട്ട് ചെയ്യുന്ന ഒന്ന് ഗോപി സുന്ദറിന്റെ സംഗീതമാണ്. ഗോപി അത് വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. ഒരു കൃത്യമായ സമയം ഒന്നും നേരത്തെ ഗോപിയോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഗോപിയുടെ സമയത്തിനനുസരിച്ച് പാട്ടുകൾ തന്നാൽ മതിയെന്ന് പറഞ്ഞു. സിനിമയിൽ 4 പാട്ടുകളുണ്ട്. ഈ 4 പാട്ടുകളും ഞങ്ങൾക്ക് കിട്ടുന്നത് ഷൂട്ടിങ്ങിന് ശേഷമാണ്. ഒരു ധാരണ വെച്ച് പാട്ടുകൾ ഷൂട്ട് ചെയ്യുകയായിരുന്നു. സിബി സാറിന്റെയും ബ്ലെസ്സി സാറിന്റെയും സ്‌കൂളിൽ നിന്നുള്ള ഒരു ധാരണയാണത്. എത്രയോ പ്രാവശ്യം ഈ പ്രശ്നങ്ങൾ അനുഭവിച്ചിട്ടുള്ളതാണ്. അങ്ങനെ ഒരു ധാരണ വെച്ച് എന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഷൂട്ട് ചെയ്തു. പിന്നീട് ഈ കുറച്ചൊക്കെ ഗോപിയെ കാണിച്ച് ഇമോഷൻ പറഞ്ഞു കൊടുത്തു. പാട്ടുകൾ നന്നായി വന്നിട്ടുണ്ട്.

ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'അം അഃ'. സിനിമയുടെ പേരിൽ ആത്മവിശ്വാസം തോന്നിയത് സിബി മലയിൽ സാറിനോട് സംസാരിച്ചപ്പോഴായിരുന്നു എന്ന് സംവിധായകൻ തോമസ് സെബാസ്റ്റ്യൻ നേരത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'അം അഃ' എന്ന ടൈറ്റിൽ തിരക്കഥാകൃത്തായ കവി പ്രസാദ് തന്നോട് പറയുമ്പോൾ ആശയക്കുഴപ്പമുണ്ടായിരുന്നു. ഒരു ദിവസം സിബി മലയിൽ സാറിന്റെ ഒരു വെബ് സീരീസിന്റെ മീറ്റിങ്ങിന് പോയിരുന്നു. 'അം അഃ' എന്നത് പെട്ടെന്ന് വായിക്കുമ്പോൾ അമ്മ എന്നും വായിക്കാമല്ലേ എന്നാണ് ടൈറ്റിൽ വായിച്ച ശേഷം സിബി സാർ പറഞ്ഞത്. തനിക്ക് സിനിമയുടെ ടൈറ്റിലിൽ പൂർണ്ണ വിശ്വാസം വരുന്നത് ആ സംഭവത്തിലൂടെയായിരുന്നു എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ തോമസ് സെബാസ്റ്റ്യൻ പറഞ്ഞു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT