Film Talks

നായാട്ടും കര്‍ണനും, ആത്മാര്‍ത്ഥതയുടെ ഫിലിം മേക്കിംഗ്, പിന്നിലുള്ളവരോട് ആദരമെന്ന് അല്‍ഫോണ്‍സ് പുത്രന്‍

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ടും മാരി സെല്‍വരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കര്‍ണനും ആത്മാര്‍ത്ഥയുള്ള ഫിലിം മേക്കിംഗിന് ഉദാഹരണമെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സിനിമയൊരുക്കിയവരോട് ആദരവും സ്‌നേഹവുമെന്നും അല്‍ഫോണ്‍സ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഷാഹി കബീറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് സിസ്റ്റം പ്രതിക്കൂട്ടിലാക്കുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ ദുരവസ്ഥയാണ് വിവരിക്കുന്നത്. തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്‌ളിക്‌സിലെത്തിയ നായാട്ടിന് കേരളത്തിനകത്തും പുറത്തുമായ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നായാട്ടില്‍ മണിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജിനെ പ്രശംസിച്ച് കഴിഞ്ഞ ദിവസം രാജ്കുമാര്‍ രംഗത്ത് വന്നിരുന്നു.

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണന്‍ ആമസോണ്‍ പ്രൈം വഴിയാണ് സട്രീമിംഗ്. മാരിയുടെ ആദ്യ സിനിമ 'പരിയേറും പെരുമാളിന്' പിന്നാലെ ജാതിരാഷ്ട്രീയത്തിലൂടെയുള്ള അതിജീവനവും ഉയിര്‍പ്പുമാണ് സിനിമയുടെ പ്രമേയം. ഒരു പാട് കാര്യങ്ങള്‍ പഠിപ്പിച്ച സിനിമയെന്നാണ് ധനുഷ് കര്‍ണനെ വിശേഷിപ്പിച്ചത്. രജിഷ വിജയനും, ലാലും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT