Film Talks

‘ഹീറോ ഓറിയന്റഡ് സിനിമയാണെങ്കില്‍ അഭിനയിക്കാമെന്ന് പറഞ്ഞ താരങ്ങളുണ്ട്’, നായികമാരും സേഫ് സോണാണ് നോക്കുന്നതെന്ന് ബോബന്‍ സാമുവല്‍

THE CUE

ജനപ്രിയന്‍, റോമന്‍സ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ ബോബന്‍ സാമുവലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘അല്‍ മല്ലു’. പ്രവാസിയായ ഒരു യുവതിയുടെ ജീവിതവും പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിന് വേണ്ടി നമിതയ്ക്ക് മുന്‍പ് മറ്റ് താരങ്ങളെ സമീപിച്ചിരുന്നുവെങ്കിലും നായിക കേന്ദ്രീകൃത ചിത്രത്തിലഭിനയിക്കാന്‍ പലരും തയ്യാറായില്ലെന്ന് ബോബന്‍ സാമുവല്‍ പറഞ്ഞു. പലരുടെ അടുത്ത് ചെന്നപ്പോഴും ഹീറോ ആരാണെന്നാണ് എല്ലാര്‍ക്കും അറിയേണ്ടിയിരുന്നതെന്നും എല്ലാവരും സേഫ് സോണാണ് നോക്കുന്നതെന്നും അദ്ദേഹം ദ ക്യൂവിനോട് പറഞ്ഞു.

എല്ലാവരും ഹീറോയിന്‍ ഓറിയന്റഡ് സിനിമകളില്ലായെന്ന് പറയാറുണ്ട്, പക്ഷേ പലരുടെ അടുത്തും ചെല്ലുമ്പോള്‍ അവര്‍ ചോദിക്കുന്നത് ഹീറോ ആരാണെന്നാണ്, അവരും അവരുടെ സേഫ് സോണാണ് നോക്കുന്നത്, ഒരു ഹീറോ ഓറിയന്റഡ് സിനിമയാണെങ്കില്‍ വന്ന് അഭിനയിക്കാമെന്ന് പറഞ്ഞ താരങ്ങളുണ്ട്, പക്ഷേ മറ്റുള്ള ഇന്റര്‍വ്യൂകളിലൊക്കെ ഇവര്‍ തന്നെ പറയും നായികയ്ക്ക് പ്രാധാന്യമില്ല, നായകന്റെ തണലിലായി പോയി എന്നൊക്കെ.. എല്ലാരും സേഫ് സോണാണ് നോക്കുന്നത്.
ബോബന്‍ സാമുവല്‍

പെണ്‍കുട്ടികള്‍ ആണുങ്ങളെ പോലെ ജോലി ഇപ്പോള്‍ ചെയ്യുന്നുണ്ട് പക്ഷേ ലോകം എത്ര പുരോഗമിച്ചുവെന്ന് പറഞ്ഞാലും പെണ്ണിനെ പെണ്ണ് എന്ന് മാത്രം പറഞ്ഞ് കാണുന്ന കുറച്ചുപേരുണ്ട്, അവര്‍ക്കുള്ള അടിയാണ് അല്‍ മല്ലുവെന്നും ബോബന്‍ സാമുവല്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ ജോലിക്ക് പോകുന്നു, അവര്‍ അവരുടെ ജീവിതത്തിലേക്ക് പോവുകയാണ്, അതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ സംഭവമായിട്ട് പറയുന്നവര്‍ പോലും പെണ്ണിനെ പെണ്ണായിട്ട് മാത്രമാണ് കാണുന്നത്. ആ ചൂഷണത്തിനെതിരെ കൂടെയാണ് ഈ സിനിമ. ചിത്രത്തില്‍ നായികയായി ആദ്യം മറ്റ് പലരെയും ആലോചിച്ചിരുന്നുവെങ്കിലും ഷൂട്ടിങ്ങ് കഴിഞ്ഞപ്പോഴേക്കും ആ കഥാപാത്രം അത്രമേല്‍ മികച്ചതായി നമിത പ്രമോദ് ചെയ്തുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

പുതുമുഖം ഫാരിസ് മജീദാണ് അല്‍ മല്ലുവില്‍ നായകന്‍. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജോസഫ് എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടുകളൊരുക്കിയ രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ദുബായ്, അബുദാബി എന്നിവിടങ്ങളിലാണ് ചിത്രം ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. ചിത്രം ഈ മാസം 17ന് തിയ്യേറ്ററുകളിലെത്തും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

SCROLL FOR NEXT