Film Talks

'ഫഹദിന്റെ ഡേറ്റ് കിട്ടിയിട്ട് പടം പൊട്ടിയാല്‍ ആളുകള്‍ തല്ലിക്കൊല്ലും' : പാച്ചു അഭിമാന പ്രശ്‌നമായിരുന്നുവെന്ന് അഖില്‍ സത്യന്‍

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയുന്ന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. ഫഹദിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യുമ്പോള്‍ അത് പരാജയപ്പെട്ടാല്‍ എന്ത് എന്ന ഭയമുണ്ടായിരുന്നുവെന്ന് സംവിധായകന്‍ അഖില്‍ സത്യന്‍. ഇത്രയും ആള്‍ക്കാര്‍ കൊതിക്കുന്ന ഒരു താരത്തിന്റെ ഡേറ്റ് കിട്ടിയിട്ട് ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ അത് കൃത്യതയോടെ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് തന്നെ ബാധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നതായി അഖില്‍ സത്യന്‍ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പത്തു വര്‍ഷത്തിന് ശേഷമാണു സിനിമയിലേക്ക് സംവിധായകനായി വരുന്നത്. ഇതെന്റെ അഭിമാന പ്രശ്‌നമാണ്. ഫഹദിനെപ്പോലുള്ള ഒരു നടന്റെ ഡേറ്റ് കിട്ടിയിട്ട് സിനിമ പൊട്ടിയാല്‍ ആളുകള്‍ എന്നെ തല്ലികൊല്ലും.
അഖില്‍ സത്യന്‍

ജോലി രാജി വച്ച് 12 വര്‍ഷങ്ങള്ക്കു ശേഷമാണു ഈ സിനിമ സംവിധാനം ചെയുന്നത്. ഒരു കാര്യത്തിന് വേണ്ടി ചിലവാക്കുന്ന സമയത്തിനും പ്രയത്‌നങ്ങള്‍ക്കും വലിയ ഫലം ഉണ്ടാകുമെന്ന് സിനിമ കഴിഞ്ഞപ്പോള്‍ താന്‍ മനസിലാക്കാക്കിയെന്നും അഖില്‍ പറഞ്ഞു. വിടാതെ ഒരു കാര്യത്തെ പിന്തുടരുക. ഒരു ഷോ തിയറ്ററില്‍ പത്തു പേര് കണ്ട് അഭിപ്രായം പറഞ്ഞാല്‍ സിനിമ ഏല്‍ക്കുമല്ലോ എന്ന പ്രതീക്ഷയാണ് തനിക്ക് ഉണ്ടായിരുന്നതെന്നും അഖില്‍ കൂട്ടിചേര്‍ത്തു.

ഫഹദിന് പുറമെ മുകേഷ്, ഇന്നസെന്റ്, വിജി വെങ്കടേഷ് നന്ദു, ഇന്ദ്രന്‍സ്, അല്‍താഫ് സലിം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഞാന്‍ പ്രകാശന്‍' എന്ന സിനിമക്ക് ശേഷം ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടും, അഖില്‍ സത്യന്‍ ഫിലിംസും ചേര്‍ന്നാണ് പാച്ചുവും അത്ഭുതവിളക്കും നിര്‍മ്മിച്ചത്.

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

SCROLL FOR NEXT