Film Talks

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തനിക്ക് കിട്ടുന്ന ഏറ്റവും വലിയ അം​ഗീകാരം പുരസ്കാരങ്ങളല്ല മറിച്ച് തന്റെ സംവിധായകർ വീണ്ടും അവരുടെ സിനിമകളിലേക്ക് തന്നെ ക്ഷണിക്കുന്നതാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. പൊന്നിയിൻ സെൽവനിലെ തന്റെ ആദ്യത്തെ ദിവസത്തെ ഷോട്ട് എടുക്കുമ്പോൾ ചിന്തിച്ചത് മുഴുവൻ ഈ സിനിമയിൽ താൻ ഏറ്റവും നന്നായി അഭിനയിക്കണമെന്നും ഇതിലെ അഭിനയം കണ്ട് മണിസാർ വീണ്ടും തന്നെ അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിക്കണമെന്നായിരുന്നുവെന്നും ഐശ്വര്യ പറയുന്നു. പൊന്നിയിൻ സെൽവന് ശേഷം ത​ഗ് ലൈഫിലെ ഒരു കഥാപാത്രത്തിനുവേണ്ടി വീണ്ടും തന്നെ മണിരത്നം വിളിക്കുമ്പോൾ അതൊരു വലിയ ആ​ഗ്രഹത്തിന്റെ സഫലീകരണമായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഐശ്വര്യ ലക്ഷ്മി പറഞ്ഞത്:

മണിരത്നം സിനിമ എനിക്ക് പഠിക്കാനുള്ള ഒരു സ്ഥലമായാണ് ഞാൻ കണക്കാക്കുന്നത്. അത് ഞാൻ തന്നെ ഒരുപാട് തവണ പറഞ്ഞിട്ടുള്ള കാര്യവും കൂടിയാണ്. മണി സാറിന്റെ പ്രോസസ്സ് എന്താണെന്ന് എനിക്ക് ഇപ്പോൾ അറിയാം. ആദ്യ സമയത്ത് എനിക്ക് എപ്പോഴും അദ്ദേഹത്തെ ഇംപ്രസ്സ് ചെയ്യണമെന്നായിരുന്നു തോന്നിയത്. പൊന്നിയിൻ സെൽവനിലെ എന്റെ ആദ്യ ദിവസത്തെ ആദ്യത്തെ ഷോട്ട് എടുക്കുമ്പോൾ ഞാൻ ചിന്തിച്ചത് എന്തായിരുന്നുവെന്ന് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അവിടെ ഞാൻ ചെയ്യേണ്ട ഷോട്ടിൽ ആയിരുന്നില്ല എന്റെ ശ്രദ്ധ. ഞാൻ ചിന്തിച്ചത് ഈ സിനിമയിൽ അത്ര നന്നായി അഭിനയിക്കണം അതുകാരണം അദ്ദേ​ഹം എന്നെ അടുത്ത സിനിമയിലേക്ക് വിളിക്കണം. പിന്നീട് ഞാൻ എന്നോട് തന്നെ പറഞ്ഞു. ഇങ്ങനെയല്ല ചിന്തിക്കേണ്ടത് ഇപ്പോൾ ചെയ്യുന്ന ജോലി ആദ്യം മര്യാദയ്ക്ക് ചെയ്യണം. അത് കഴിഞ്ഞ് അത് നല്ലതാണെങ്കിൽ അദ്ദേഹം എന്നെ വിളിച്ചേക്കും. പക്ഷേ ഇതൊരു ആ​ഗ്രഹമായിരുന്നു. എനിക്ക് കിട്ടുന്ന ഏറ്റവും വലിയ വാലിഡേഷൻ എന്നു പറയുന്നത് പുരസ്കാരങ്ങളല്ല അത് എന്നെ സംബന്ധിച്ചിടത്തോളം എന്റെ സംവിധായകർ എന്നെ വീണ്ടും അവരുടെ സിനിമയിലേക്ക് വിളിക്കുന്നതാണ്.

ഷറഫുദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹൊറർ കോമഡി ചിത്രമാണ് ഹലോ മമ്മി. നവാഗതനായ വൈശാഖ് എലൻസാണ് സംവിധാനം. 'നീലവെളിച്ചം', 'അഞ്ചക്കള്ളകോക്കാൻ' എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം ഹാങ്ങ് ഓവർ ഫിലിംസുമായ് എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഹിന്ദി താരം സണ്ണി ഹിന്ദുജ സുപ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT