Film Talks

‘മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടെ?’; അടൂരിനോട് പാർവതി

സ്വഭാവഗുണം നോക്കി കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി പുരസ്‌കാരം എന്ന സംവിധായകനും ഒഎൻവി കൾച്ചറൽ സൊസൈറ്റി ചെയർമാനുമായ അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണത്തിനെതിരെ വിമർശനവുമായി നടി പാർവതി തിരുവോത്ത്. ‘മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടെ?’ എന്നാണ് പാര്‍വ്വതിയുടെ പ്രതികരണം. ദ ക്യുവിനോടുള്ള അടൂരിന്റെ പ്രതികരണം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതി പങ്കുവെച്ചത്.

മീ ടൂ ആരോപണങ്ങള്‍ക്ക് വിധേയനായ ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് നേരത്തെ രംഗത്തെത്തിയിരുന്നു. ഒഎന്‍വി സാര്‍ നമ്മുടെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം ലൈംഗീക ആക്രമണ പരാതി നേരിടുന്നയാള്‍ക്ക് നല്‍കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് പാര്‍വ്വതി പറഞ്ഞത്.

പാര്‍വ്വതിക്ക് പുറമെ സാഹിത്യകാരായ എൻ എസ് മാധവനും കെ ആർ മീരയും അടൂരിന്റെ പ്രതികരണത്തെ വിമർശിച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു. നോബൽ സാഹിത്യ സമിതിയിലെ ജൂറി അംഗത്തിന്റെ ഭർത്താവ് മിടൂ ആരോപിതനായതിനാൽ 2018 ലെ നോബൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം റദ്ദാക്കിയ സംഭവം അടൂർ ഓർക്കണമെന്നായിരുന്നു എൻ എസ മാധവൻ ട്വിറ്ററിൽ പ്രതികരിച്ചത്. സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അടൂർ ഗോപാലകൃഷ്ണൻ പറയുന്നതുപോലെ ‘സ്വഭാവഗുണമില്ലായ്മ’ അല്ല, മനുഷ്യത്വമില്ലായ്മയാണെന്ന് കെ ആർ മീര പറഞ്ഞു.

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

ലുലുവിൽ ചക്ക ഉത്സവം

യുഎഇ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സി.പി റിസ്‌വാന്‍റെ നേതൃത്വത്തില്‍ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ ആരംഭിച്ചു

SCROLL FOR NEXT