Film Talks

എന്ത് കൊണ്ട് ആക്ഷന്‍-കോമഡി സിനിമകള്‍ ചെയ്യുന്നില്ല?, അടൂരിന്റെ മറുപടി

എന്തുകൊണ്ടാണ് അടൂര്‍ കോമഡി ചിത്രമോ ആക്ഷന്‍ ചിത്രമോ എടുക്കാതിരുന്നത് എന്ന ചോദ്യത്തിന് വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ മറുപടി. കോമഡി എനിക്കിഷ്ടമാണ്. കഥാസന്ദര്‍ഭത്തിന് അനുസരിച്ചുള്ളവ മാത്രം.എന്തൊരു സ്പീഡ് എന്ന പ്രതികരണം ആരും പ്രതീക്ഷിക്കുന്നതല്ല.

എന്നാല്‍ സ്വാഭാവികമായി വരുന്നതാണ്. എനിക്കാസ്വദിക്കാന്‍ പറ്റുന്ന ചിത്രങ്ങളേ ഞാന്‍ എടുക്കാറുള്ളൂ.ആക്ഷന്‍ ചിത്രങ്ങളില്‍ എനിക്ക് ഒട്ടും താത്പര്യമില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍. കേരളകൗമുദിക്ക് വേണ്ടി വി.എസ് രാജേഷ് നടത്തിയ അഭിമുഖത്തിലാണ് പ്രതികരണം.

ആക്ഷന്‍ ചിത്രങ്ങളില്‍ എനിക്ക് ഒട്ടും താത്പര്യമില്ല

ആക്ഷന്‍ -കോമഡി എനിക്ക് താത്പര്യമില്ലാത്ത കാര്യമാണ്. കോമഡി എനിക്കിഷ്ടമാണ്. കഥാസന്ദര്‍ഭത്തിന് അനുസരിച്ചുള്ളവ മാത്രം.എന്തൊരു സ്പീഡ് എന്ന പ്രതികരണം ആരും പ്രതീക്ഷിക്കുന്നതല്ല. എന്നാല്‍ സ്വാഭാവികമായി വരുന്നതാണ്. എനിക്കാസ്വദിക്കാന്‍ പറ്റുന്ന ചിത്രങ്ങളേ ഞാന്‍ എടുക്കാറുള്ളൂ.ആക്ഷന്‍ ചിത്രങ്ങളില്‍ എനിക്ക് ഒട്ടും താത്പര്യമില്ല, തീരെ ഇഷ്ടവുമില്ല. അടിയും പിടിയും കൂടുന്നതും ചോര തെറിക്കുന്നതുമൊക്കെ സിനിമയില്‍ കണ്ടാല്‍ എനിക്കു വലിയ വിഷമമാകും. അതൊന്നും എന്റെ വിഷയവുമല്ല. ഞാന്‍ എന്നും സമാധാനം ഇഷ്ടപ്പെടുന്നയാളാണ്. സ്‌കൂളില്‍ പഠിക്കുമ്പോഴെ ഞാനൊരു ഗാന്ധിയനാണ്. അന്നേ ഖദറാണ് ധരിക്കുന്നത്. ആക്ഷന്‍ ചിത്രത്തെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടു പോലുമില്ല.

ദിലീപും കാവ്യാ മാധവനും കേന്ദ്രകഥാപാത്രങ്ങളായ 'പിന്നെയും' ആണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. അടുത്ത ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് അടൂരിന്റെ മറുപടി ' ഒന്നും പ്രചോദിപ്പിക്കാത്ത കാലമാണിത്. ഉള്ളില്‍ നിന്നൊരു പ്രചോദനം വരാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. അതിനു പുറമെ സൂപ്പര്‍ സെന്‍സറിംഗുമൊക്കെ വരികയല്ലേ...?കൊങ്ങയ്ക്കു പിടിച്ചു ഞെരിച്ചുകൊണ്ട് എങ്ങനെ സിനിമയെടുക്കും? എന്തിനുള്ള പുറപ്പാടാണിത്.?

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT