Film Talks

'അന്ന് ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് ആയവരൊക്കെ വളര്‍ന്നു' ; പാച്ചുവും അത്ഭുതവിളക്കും നീണ്ടുപോയതിനെക്കുറിച്ച് അഞ്ജന ജയപ്രകാശ്

അഖില്‍ സത്യൻ്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും. ഏപ്രില്‍ 28ന് റിലീസ് ചെയ്ത ചിത്രത്തില്‍ ഫഹദിൻ്റെ നായികയായി അഞ്ജന ജയപ്രകാശാണെത്തുന്നത്. 2020ല്‍ ഷൂട്ടിംഗ് ആരംഭിച്ച സിനിമ ലോക്ഡൗണിനെ തുടര്‍ന്ന് മുടങ്ങിപ്പോയിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്. അഖില്‍ സത്യനായതുകൊണ്ടാണ് ഈ സിനിമ ഇപ്പോഴെങ്കിലും തീര്‍ക്കാന്‍ പറ്റിയതെന്ന് അഞ്ജലി ജയപ്രകാശ് ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അഞ്ജന ജയപ്രകാശ് പറഞ്ഞത്

2020 തുടക്കത്തിലാണ് ഈ സിനിമ കണ്‍ഫേം ആയത്. 2020 ഫെബ്രുവരിയില്‍ മുംബൈയില്‍ വച്ച് ഒരു ഷെഡ്യൂള്‍ തുടങ്ങി പക്ഷെ ഞാനും ഫഹദും ഇല്ലായിരുന്നു. ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസത്തില്‍ ജോയിന്‍ ചെയ്യാന്‍ തിരുമാനിച്ചപ്പോഴാണ് കോവിഡ് വന്ന് ക്ലോസ് ആയത്. ട്രാവലും,പല ഷെഡ്യൂളും, പല ആക്ടര്‍സും കുറെ സീക്വന്‍സുകളും കൊണ്ട് പുള്‍ ഓഫ് ചെയ്യാന്‍ പാടുള്ള സിനിമയാണ് . അഖില്‍ സത്യന്‍ പുതിയ സംവിധായകന്‍ ആണെങ്കിലും സത്യന്‍ സാറിനെ അസ്സിസ്‌റ് ചെയ്തതുകൊണ്ട് ഒരുപാട് എക്‌സ്പിരിയന്‍സ് ഉണ്ട്. അതുകൊണ്ടാണ് ഇപ്പോഴെങ്കിലും സിനിമ തീര്‍ക്കാന്‍ പറ്റിയത്. സിനിമയുടെ ഡ്യൂറേഷനെ പറ്റി നമ്മുടെ ടീമില്‍ ഒരു തമാശ തന്നെയുണ്ട്. ഇയാള്‍ക്ക് കുട്ടിയുണ്ടായി, ഇയാള്‍ കല്യാണം കഴിച്ചു. കാരണം അപ്പോള്‍ ചൈല്‍ഡ് ആര്‍ട്ടിസറ്റ് ആയി നോക്കിയ കുട്ടികളൊക്കെ വളര്‍ന്ന് വലുതായി.

മുകേഷ്, ഇന്നസെൻ്റ്, വിജി വെങ്കടേഷ് നന്ദു, ഇന്ദ്രന്‍സ്, അല്‍താഫ് സലിം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിക്ര'ത്തില്‍ നിന്നും 'മലയന്‍കുഞ്ഞി'ല്‍ നിന്നുമെല്ലാം വ്യത്യസ്തമായി ഹ്യൂമര്‍ ടച്ചുള്ള കഥാപാത്രമായാണ് ഫഹദ് സിനിമയില്‍ എത്തുന്നത്.

വസ്ത്രാലങ്കാരം ഉത്തര മേനോന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ ആരോണ്‍ മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, , ആര്‍ട്ട് ഡയറക്ടര്‍ അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനര്‍അനില്‍ രാധാകൃഷ്ണന്‍, സ്റ്റണ്ട്ശ്യാം കൗശല്‍,സൗണ്ട് മിക്‌സ് സിനോയ് ജോസഫ്, മേയ്ക്കപ്പ് പാണ്ഡ്യന്‍, സ്റ്റില്‍സ് മോമി

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT