Film Talks

'കൂട്ടുകാരിയെ ഓര്‍ക്കണമായിരുന്നു, ഷെയിം ഓണ്‍ യു', ഭാമയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വ്യാപക പ്രതിഷേധം

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വേളയില്‍ സാക്ഷികളായ സിദ്ദീഖും നടി ഭാമയും കൂറുമാറിയെന്ന വിവാദത്തില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗിനൊപ്പമാണ് ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പ്രതിഷേധമറിയിക്കുന്നത്. നടി ഭാമയുടെ ഫെയ്‌സ്ബുക്ക് പേജിലും നിരവധി പേര്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്.

സഹപ്രവര്‍ത്തകയോട് വഞ്ചന പാടില്ലായിരുന്നു, കൂട്ടുകാരിയോട് എങ്ങനെ ഇങ്ങനെ നീതികേട് കാട്ടാനായി, ഇതിനുള്ള ശിക്ഷ കാലം നല്‍കും, നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു തുടങ്ങിയ നിരവധി കമന്റുകളാണ് ഭാമ അവസാനമായി പോസ്റ്റ് ചെയ്ത പരസ്യവീഡിയോക്കും ഫോട്ടോകള്‍ക്കും കീഴെ പോസ്റ്റ് ചെയ്യുന്നത്.

അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ദിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ മൊഴി പിന്നീട് മാറ്റുകയായിരുന്നു.

ഭാമയുടെ നടപടിയെ വിമര്‍ശിച്ച് രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ആഷിഖ് അബു, എന്‍എസ് മാധവന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. സിദ്ദിഖ് കൂറുമാറിയത് മനസിലാക്കാം, പക്ഷെ അക്രമത്തെ ഭാമ എന്തുകാണ്ടാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രേവതി ചോദിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതിജീവിച്ചവള്‍ക്കൊപ്പം നിന്നവളുടെ കൂറുമാറ്റം ഏറെ വേദനിപ്പിച്ചുവെന്നും, ലജ്ജാകരമെന്നും റിമ കുറിച്ചു. അക്രമത്തെ അതിജീവിച്ചവള്‍ നിങ്ങളുടെ സ്വന്തമാണെന്നിരിക്കെ എങ്ങനെയാണ് അവരെ ചതിക്കാന്‍ പറ്റുന്നതെന്ന് രമ്യാ നമ്പീശന്‍ ചോദിച്ചു. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണെന്ന് ആഷിക് അബു വിമര്‍ശിച്ചു. ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം എന്ന തലക്കെട്ടില്‍ യൂദാസിന്റെ ചിത്രം ട്വീറ്റ് ചെയ്തായിരുന്നു എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ വിമര്‍ശനമറിയിച്ചത്.

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

SCROLL FOR NEXT