ഒരു മണ്ടൻ ഹാക്കർ അല്ല ബ്രോമാൻസിലെ തന്റെ കഥാപാത്രം എന്ന് നടൻ സംഗീത് പ്രതാപ്. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ്. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വളരെ സീരിയസ്സായി ഹാക്കിംഗ് ചെയ്യുന്ന ഒരു കഥാപാത്രമാണ് തന്റേത് എന്നും സാധാരണ കാണുന്ന തരത്തിലുള്ള ഒരു മണ്ടൻ ഹാക്കർ പരിപാടിയല്ല ബ്രോമാൻസിൽ താൻ ചെയ്യുന്നതെന്നും സംഗീത് പ്രതാപ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സംഗീത് പ്രതാപ് പറഞ്ഞത്:
ബ്രോമാൻസിലെ എന്റെ കഥാപാത്രം ഒരു ഹാക്കർ ആണ്. ഹാക്കർ എന്നത് പല സ്ഥലത്തും നമ്മൾ പാളിപ്പോയിട്ടും ഒപ്പം വളരെ രസകരമായും കണ്ടിട്ടുണ്ട്. പല ലിമിറ്റഡ് സ്ഥലങ്ങളിൽ മാത്രമേ ഹാക്കർ എന്നത് അത്രയേറെ വർക്ക് ആയി കണ്ടിട്ടുള്ളൂ. എനിക്ക് ഇഷ്ടമല്ല ഈ ഹാക്കേഴ്സിനെ സിനിമയിൽ കാണുമ്പോൾ. പക്ഷേ ഈ കഥാപാത്രത്തിന് മറ്റൊരു വശമുണ്ട്. ഹാക്കിംഗിൽ അല്ല ആളുടെ കോമഡി. ഹാക്ക് ചെയ്യുന്നത് വളരെ സീരിയസ്സായാണ്. ഒരു മണ്ടൻ ഹാക്കർ അല്ല. അതുകൊണ്ട് ഒരു മണ്ടൻ പരിപാടി അല്ല ഇതെന്ന് ADJ ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നു. അതൊരു സമാധാനമായിരുന്നു. പക്ഷേ ഇയാൾ ഒപ്പിക്കുന്ന കുറേ കാര്യങ്ങളുണ്ട്. അതിൽ കുറേയെല്ലാം നമുക്ക് റിലേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.
അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ബ്രോമാൻസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.ബ്രോമാൻസിനായി ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. സംഗീത രചന നിർവ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് - ചമൻ ചാക്കോ, ക്യാമറ - അഖിൽ ജോർജ്, ആർട്ട് - നിമേഷ് എം താനൂർ, മേക്കപ്പ് - റോണേക്സ് സേവ്യർ, കോസ്‌റ്റ്യും - മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ - യെല്ലോ ടൂത്, വിതരണം - സെൻട്രൽ പിക്ചർസ്, പി.ആർ.ഓ - റിൻസി മുംതാസ്, സീതലക്ഷ്മി,ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്