Film Talks

'ക്ലെെമാക്സിലെ പിണങ്ങുന്ന സീൻ പ്ലാനിൽ ഉണ്ടായിരുന്നില്ല'; അമ്പാൻ എങ്ങനെ സ്വീകരിക്കപ്പെടും എന്നതിൽ പേടിയുണ്ടായിരുന്നുവെന്ന് സജിൻ ​ഗോപു

ഫഹദ് ഫാസിലിനെ നായകനാക്കി ജിതു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ചിത്രത്തിൽ അമ്പാൻ എന്ന കഥാപാത്രത്തെയാണ് സജിൻ ​ഗോപി അവതരിപ്പിച്ചത്. സജിന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എന്നാൽ സിനിമയുടെ ക്ലെെമാക്സിൽ അമ്പാൻ പിണങ്ങിൽ നിൽക്കുന്നൊരു സീൻ പ്ലാനിലുണ്ടായിരുന്നേയില്ല എന്ന് പറയുകയാണ് നടൻ സജിൻ ​ഗോപു. ഷൂട്ട് തുടങ്ങിയതിന് ശേഷം സംവിധായകൻ ജിതു മാധവാണ് പിണങ്ങുന്ന സീനിനെക്കുറിച്ച് പറഞ്ഞത് എന്നും എങ്ങനെയായിരിക്കും ഇത് വരിക എന്നുള്ളതിൽ പേടിയുണ്ടായിരുന്നുവെന്നും സജിൻ ​ഗോപു ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സജിൻ ​ഗോപി പറഞ്ഞത്:

സിനിമയുടെ ലാസ്റ്റിൽ ഇദ്ദേഹം പിണങ്ങി നിൽക്കുന്ന ഒരു സീനുണ്ടല്ലോ അത് പ്ലാനിൽ ഇല്ലായിരുന്നു. ഷൂട്ട് തുടങ്ങി കഴിഞ്ഞ് തുടങ്ങി ​ക്രമേണയാണ് ജിതു ഈ ഒരു പ്ലാനിലേക്ക് വന്നത് എന്ന് തോന്നുന്നു. ആദ്യം എന്നോട് പറഞ്ഞതിൽ ഇതുണ്ടായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഈ സിനിമയിൽ അമ്പാന് കരച്ചിൽ വരുന്ന ഒരു മൊമെന്റുണ്ട് എന്ന് അറിയാമായിരുന്നു. ബാക്കി പിണക്കം എന്ന പരിപാടിയുണ്ടായിരുന്നില്ല. ജിതുവാണ് പറഞ്ഞത് ഇങ്ങനെ ചെയതോ എന്ന്. അങ്ങനെ ചെയതതാണ് അത്. ഫിസിക്കലിയും ആ കഥാപാത്രത്തെ അങ്ങനെ തന്നെയാണ് പടിച്ചത്. പേടിയുണ്ടായിരുന്നു ഇത് എങ്ങനെ വരും എന്നുള്ളതിൽ. പക്ഷേ ആൾക്കാർ വളരെ രസകരമായി എടുക്കുന്നുണ്ട്, ചിരിക്കുന്നുണ്ട്. വർക്കായി എന്നാണ് വിചാരിക്കുന്നത്. ജിതുവിലാണ് ഞാൻ ട്രസ്റ്റ് ചെയ്തത്.

രോമാഞ്ചത്തിന് ശേഷം ജിതു മാധവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആവേശം. രങ്കൻ എന്ന ഗുണ്ടാ തലവനായാണ് ഫഹദ് ഫാസിൽ ചിത്രത്തിലെത്തുന്നത്. ഒരു കളർഫുൾ ആക്ഷൻ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയാണ് ആവേശം. അൻവർ റഷീദ് എന്റെർറ്റൈന്മെന്റ്സ് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നാസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം ആവേശം ആദ്യ ദിനം 3.50 കോടിയാണ് കേരള ബോക്സ് ഓഫീസിൽ നിന്നും നേടിയത്.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT