Film Talks

'​ഗെയിമിം​ഗ് ഒരിക്കലും തൊഴിലായിട്ട് എടുത്ത ഒരാളല്ല ഞാൻ, സിനിമ എനിക്ക് വളരെ വിദൂരമായിരുന്നു'; ഹിപ്സ്റ്റർ

രോമാഞ്ചം എന്ന സിനിമയ്ക്ക് ശേഷം ജിതു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഹിപ്സ്റ്ററാണ്. ഗെയിംമി​ഗ് രം​ഗത്തിലൂടെ സിനിമയിലെത്തിയ ആളാണ് ഹിപ്സ്റ്റർ. എന്നാൽ ഗെയിമിം​ഗ് ഒരു തൊഴിലായി എടുത്ത ആളല്ല താൻ എന്ന് ഹിപ്സ്റ്റർ പറയുന്നു. എന്റർടെയ്ൻമെന്റ് എന്ന തരത്തിലാണ് ​ഗെയിംമി​ഗനെ കണ്ടിട്ടുള്ളത് എന്നും അതുകൊണ്ട് തന്നെ ഗെയിംമി​ഗിലുപരി കോണ്ടന്റ് റിലേറ്റഡ് വീഡിയോകളാണ് താൻ ചെയ്തുകൊണ്ടിരുന്നത് എന്നും ഹിപ്സ്റ്റർ പറഞ്ഞു. സിനിമ തനിക്ക് വളരെ വിദൂരമായിരുന്നു. അതിലൊരിക്കലും എത്തിപ്പെടും എന്ന് വചാരിച്ചിരുന്നതല്ല. പക്ഷേ വന്നുപെട്ടപ്പോൾ വലിയ സന്തോഷം തോന്നിയെന്നും ഹിപ്സ്റ്റർ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഹിപ്സ്റ്റർ പറഞ്ഞത്:

ഞാൻ ​ഗെയിമിം​ഗ് ഒരിക്കലും തൊഴിലായിട്ട് എടുത്ത ഒരാളല്ല. ഞാൻ ആ ഒരു ഫ്ലോയിൽ വന്നു പെട്ട ഒരാളാണ്. ​ഗെയിമിം​​ഗ് അത്ര പാഷനേറ്റായി കൊണ്ടു നടന്ന ഒരാളല്ല, ഒരു എന്റർടെയ്ൻമെന്റ് എന്ന തരത്തിലാണ് എടുത്തിരുന്നത്. അതുകൊണ്ട് തന്നെയാണ് ഞാൻ‌ ​ഗെയിംമി​ഗിലുപരി ചെയ്തുകൊണ്ടിരുന്നത് കോണ്ടന്റ് റിലേറ്റഡ് സംഭവമായിരുന്നു. ​ഗെയിം ജസ്റ്റ് സ്ട്രീം ചെയ്യുക എന്നത് മാത്രമായിരുന്നു. സിനിമ എനിക്ക് വളരെ വിദൂരമായിരുന്നു. അതിലൊരിക്കലും എത്തിപ്പെടും എന്ന് ഞാൻ വചാരിച്ചിരുന്നതല്ല. പക്ഷേ വന്നുപെട്ടപ്പോൾ വലിയ സന്തോഷം തോന്നി. ആദ്യം ഫെെൻ ആർട്ട്സും എഡിറ്റിം​ഗും ഒക്കെയായാണ് നടന്നത്. അത് കിട്ടില്ല എന്നത് വന്നപ്പോഴാണ് ഞാൻ കൊച്ചിയിലേക്ക് വന്നതും എംബിഎ പഠനവുമായി മുന്നോട്ട് പോയതും.

ഫഹദ് ഫാസിൽ നായകനായെത്തിയ ചിത്രമാണ് ആവേശം ചിത്രത്തിൽ രം​ഗ എന്ന കഥാപാത്രത്തെയാണ് ഫ​ഹദ് അവതരിപ്പിച്ചത്. ​രം​ഗൻ എന്ന ഗുണ്ടാ തലവനും അയാൾക്ക് അടുത്തേക്ക് സഹായം തേടിയെത്തുന്ന മൂന്ന് ചെറുപ്പക്കാരുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു കളർഫുൾ ആക്ഷൻ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയാണ് ആവേശം. അൻവർ റഷീദ് എന്റെർറ്റൈന്മെന്റ്സ് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നാസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം ആവേശം ആദ്യ ദിനം 3.50 കോടിയാണ് കേരള ബോക്സ് ഓഫീസിൽ നിന്നും നേടിയത്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT