Film Talks

തൊഴില്‍രഹിതനെന്ന് ട്വിറ്ററില്‍ പരിഹാസം, മറുപടിയുമായി അഭിഷേക് ബച്ചന്‍

THE CUE

സിനിമയിലെ നീണ്ട ഇടവേളയുടെ പേരില്‍ ട്വിറ്ററിലും സാമുൂഹിക മാധ്യമങ്ങളില്‍ നിരന്തരം ആക്രമിക്കപ്പെടുന്ന നടനാണ് അഭിഷേക് ബച്ചന്‍. അനുരാഗ് കശ്യപിന്റെ മന്‍മര്‍സിയാന് ശേഷം അഭിഷേക് ചിത്രം റിലീസ് ചെയ്തിട്ടില്ല. തിങ്കളാഴ്ച ഒരു മോട്ടിവേഷണല്‍ വാചകം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അഭിഷേകിന് അധിക്ഷേപകരമായ പരിഹാസം നേരിടേണ്ടി വന്നത്. തിങ്കളാഴ്ച സന്തോഷവാനായിരിക്കുന്നയാളെ പണിയൊന്നുമില്ലാത്തവന്‍ എന്ന് വിളിക്കേണ്ടി വരും എന്നായിരുന്നു റോണക് കിരിറ്റ് ഉപാധ്യയയുടെ മറുപടി ട്വീറ്റ്.

ഒരു ആശയവും ലക്ഷ്യവും ഉണ്ടാവുക, അസാധ്യമെന്ന് നിങ്ങള്‍ കരുതിയിരുന്നതിനെ സാധ്യമാക്കി ലോകത്തിന് കാണിച്ച് കൊടുക്കുക എന്ന് അര്‍ത്ഥം വരുന്നതായിരുന്നു അഭിഷേക് ബച്ചന്‍ ട്വീറ്റ് ചെയ്ത ഉദ്ധരണി. ഇതിനെ ചൊല്ലിയാണ് തുടര്‍ച്ചയായ ട്രോളുകള്‍ വന്നത്.

തന്നെ അധിക്ഷേപിച്ചയാള്‍ക്ക് മാന്യമായ മറുപടിയാണ് ജൂനിയര്‍ ബച്ചന്‍ നല്‍കിയത്. താങ്കളോട് വിയോജിപ്പ്, ചെയ്യുന്ന കാര്യങ്ങളില്‍ ഇഷ്ടത്തോടെ ചെയ്യുന്നയാളായിരിക്കും എന്നായിരുന്നു ബച്ചന്റെ മറുപടി. അനുരാഗ് ബസുവിന്റെ പുതിയ ചിത്രത്തിലാണ് അഭിഷേക് ഇപ്പോള്‍ അഭിനയിക്കുന്നത്. ബിഗ് ബുള്‍ എന്ന ക്രൈം ഡ്രാമയും അഭിഷേക് കേന്ദ്രകഥാപാത്രമായി വരുന്നുണ്ട്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT