Film Talks

'കുട്ടികളെ പോലും വെറുതെ വിടുന്നില്ല, ലജ്ജ തോന്നുന്നു'; അഭിരാമി

സെലബ്രിറ്റികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുമായെത്തിന്നവര്‍ക്കെതിരെ നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം. ബാലതാരമായെത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ അനിഘയുടെ ചിത്രത്തിന് താഴെ വന്ന കമന്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അഭിരാമിയുടെ വിമര്‍ശനം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടികളെ പോലും വെറുതെവിടാതെ മോശം കമന്റുകളുമായെത്തുന്നവര്‍ക്കെതിരെ അഭിരാമി രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആളുകളെ കാണുമ്പോള്‍ ലജ്ജ തോന്നുന്നുവെന്ന് അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പങ്കുവെച്ചിരിക്കുന്നത്.

'ഇത് എല്ലാ സൈബര്‍ ബുള്ളികളോടും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ വിവരങ്ങളോ ഐപി അഡ്രസോ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആളുകളെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു. എന്നിട്ട് ഇപ്പോള്‍ അവര്‍ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നു', ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ അഭിരാമി പറയുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT