Film Talks

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയോട് ഇപ്പോൾ യോജിക്കാനാകില്ലെന്ന് അഭിരാമി

രാജസേനന്‍ സംവിധാനം ചെയ്ത ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയിലെ ചില രംഗങ്ങളോടുള്ള വിയോജിപ്പ് അറിയിച്ച് സിനിമയിലെ നായിക അഭിരാമി. മാതൃഭൂമി ന്യൂസിലാണ് സിനിമയെക്കുറിച്ചുള്ള വിയോജിപ്പ് താരം അറിയിച്ചത്. 1999 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ സംഭാഷണങ്ങളെയും രംഗങ്ങളെയും കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. സ്ത്രീവിരുദ്ധമാണെന്നും ഗാർഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമുള്ള വിമര്‍ശനങ്ങളാണ് പ്രധാനമായും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

സിനിമയെക്കുറിച്ച് അഭിരാമി

അന്നത്തെ കാലഘട്ടത്തില്‍ അത്തരത്തിലുള്ള സിനിമകള്‍ ആയിരുന്നു ഇറങ്ങിയിരുന്നത് . അന്നത് വലിയ കാര്യമൊന്നുമായിരുന്നില്ല . കുറച്ച് തന്റേടമുള്ള സ്ത്രീയാണെങ്കില്‍ അവളെ നായകൻ തല്ലണം. ജീന്‍സിട്ട സത്രീ ആണെങ്കില്‍ എങ്ങനെയെങ്കിലും സാരി ഉടുപ്പിക്കണം. ഒരു പൊതുവേദിയിൽ വെച്ച് ഭാര്യയെ അപമാനിക്കുന്നത് ശരിയായ കാര്യമല്ല. അതൊക്കെ അന്നത്തെ സിനിമകളില്‍ ധാരാളം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയുള്ള സിനിമകള്‍ കാണാറില്ല. പക്ഷെ നമ്മുടെ സമൂഹത്തില്‍ അത്തരത്തിലുള്ള ആളുകള്‍ ഇപ്പോഴും കുറവല്ല . എന്നാല്‍ ഇന്നത്തെ അഭിരാമിക്ക് ആ സിനിമയോട് യോജിക്കാനാകില്ല. ജീവിതത്തിലേക്ക് ഇത്തരം ആശയങ്ങൾ എടുക്കുകയും ചെയ്യരുത്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT