Film News

'യുവന്‍ ശങ്കര്‍ രാജയെ നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റിയതല്ലേ' ; മറുപടിയുമായി ഭാര്യ സഫ്‌റൂണ്‍ നിസാര്‍

ഗായകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജയെ നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റിയതല്ലേയെന്ന് ഇന്‍സ്റ്റഗ്രാമില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയുമായി ഭാര്യ സഫ്‌റൂണ്‍ നിസാര്‍. നേരില്‍ കാണുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് തന്നെ യുവന്‍ ശങ്കര്‍ രാജ ഇസ്ലാം മതം സ്വീകരിച്ചതാണ്. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഖുറാനില്‍ ഉത്തരമുണ്ടായിരുന്നുവെന്നും അതിനാലാണ് ഈ മതം തെരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു. എന്നിട്ടും തൃപ്തരാകാതെ, ഹിന്ദുമതം പിന്‍തുടരുന്ന ഇളയരാജയുടെ മകനെ നിര്‍ബന്ധിച്ച് മതംമാറ്റിയതല്ലേയെന്ന് ആരോപിച്ചവരോട്, ഒരുനാള്‍ യുവനെ ലൈവില്‍ കൊണ്ടുവരുമെന്നും എന്നിട്ട് അദ്ദേഹത്തോട് തന്നെ ചോദിക്കാമെന്നും സഫ്‌റൂണ്‍ പറഞ്ഞു.

തങ്ങള്‍ സന്തുഷ്ടരായാണ് കുടുംബജീവിതം നയിക്കുന്നതെന്നും സഫ്‌റൂണ്‍ കൂട്ടിച്ചേര്‍ത്തു. 2015 ലാണ് സഫ്‌റൂണിനെ യുവന്‍ വിവാഹം ചെയ്യുന്നത്. അതിന് മുന്‍പേ തന്നെ ഇസ്ലാം മതം സ്വീകരിച്ച അദ്ദേഹം അബ്ദുള്‍ ഖാലിഖ് എന്ന പേര് സ്വീകരിച്ചിരുന്നു. ഇരുവര്‍ക്കും സിയ എന്ന് പേരുള്ള മകളുമുണ്ട്. യുവന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. രണ്ട് തവണ വിവാഹ മോചിതനായ ശേഷമാണ് സഫ്‌റൂണിനെ മിന്നുകെട്ടിയത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT