Film News

ഹലാല്‍ ലൗ സ്‌റ്റോറിക്ക് ശേഷം മോമോ ഇന്‍ ദുബായ്; കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമയെന്ന് സക്കറിയ

സംവിധായകന്‍ സക്കറിയ തിരക്കഥയെഴുതുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. മോമോ ഇന്‍ ദുബായ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രമായിരിക്കുമെന്ന് സക്കറിയ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

നവാഗതനായ അമീന്‍ അസ്ലമാണ് സംവിധാനം. അനു സിത്താര, അനീഷ്.ജി.മേനോന്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുക. സക്കറിയ, പി.ബി.അനീഷ്, ഹാരിസ് നേശം എന്നിവരാണ് നിര്‍മ്മിക്കുന്നത്. ജിംഷി ഖാലിദാണ് ക്യാമറ.

വരികളൊരുക്കുന്നത് മുഹ്‌സിന്‍ പരാരിയാണ്. ജാസി ഗിഫ്റ്റും ഗഫൂര്‍.എം.ഖയൂമുമാണ് സംഗീതം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT