Film News

'സൂപ്പർസ്റ്റാർ ടാഗ് അല്ല, നിങ്ങളുടെ സ്നേഹമാണ് എനിക്ക് വലുത്' ; ഉർവശി

സൂപ്പർസ്റ്റാർ ഒക്കെ സീസണൽ അല്ലേ എന്നും നിങ്ങളുടെ സ്നേഹം മതി തനിക്കെന്നും നടി ഉർവശി. എനിക്ക് എവർഗ്രീൻ സ്റ്റാർ എന്നൊരു അവാർഡ് തന്നിട്ട് ആ ടൈറ്റിൽ ഞാൻ ഇടുന്നില്ലെന്നും പറഞ്ഞ് ആ കൺസേൺ എന്നോട് പിണക്കത്തിലാണ്. ഇത്രയും വർഷത്തിൽ ഞങ്ങൾ ആദ്യമായിട്ടാണ് അത് കൊടുക്കുന്നത് വേറെ ആർക്കും കൊടുത്തിട്ടില്ല എന്നിട്ട് നിങ്ങൾ എന്താ അത് നിങ്ങളുടെ ഫിലിമിൽ ഇടാത്തതെന്ന് ചോദിച്ചു. ഞാൻ അത് സിനിമ റിലീസ് ആയി കഴിഞ്ഞേ ഓർക്കാറുള്ളു. മറ്റുള്ളവർ ഇട്ടോട്ടെ നിങ്ങളുടെ ഹൃദയത്തിൽ ആ സ്നേഹം ഉണ്ടായാൽ മതിയെന്നും ഉർവശി ഉള്ളൊഴുക്ക് സിനിമയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രസ് മീറ്റിൽ പറഞ്ഞു.

പാർവതി, ഉർവശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി ഒരുക്കിയ ഉള്ളൊഴുക്ക് ആണ് ഉർവശിയുടേതായി പുറത്തിറങ്ങിയ പുതിയ സിനിമ. തന്റെ ജീവിതത്തിൽ കുറെ സിനിമ ചെയ്തിട്ടുള്ളതിൽ ഏറ്റവും മാനസികമായി ഒരു ഭാരമുണ്ടാക്കിയ സിനിമയാണ് ഉള്ളൊഴുക്ക് എന്ന് ഉർവശി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പല സീനുകളിലും കരയരുത് എന്നതായിരുന്നു ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. എല്ലാ സീനുകളിലും ഇമോഷണലാവണം എന്നാൽ കണ്ണീർ വരാൻ പാടില്ല എന്നായിരുന്നു. എന്നാൽ ലീലാമ്മ എന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങളെ സ്വന്തം ആം​ഗിളുകളിലൂടെ നോക്കിക്കാണുമ്പോൾ തനിക്ക് നിയന്ത്രിക്കാനാവാത്ത വിധത്തിൽ കരച്ചിൽ വന്നിരുന്നു എന്നും ഉർവ്വശി പറയുന്നു.

കുട്ടനാട്ടിൽ താമസിക്കുന്ന ഒരു കുടുബത്തിൽ നടക്കുന്ന മരണവും തുടർന്ന് ആ കുടുംബത്തിൽ ചുരുളഴിയുന്ന രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രത്തെയാണ് പാർവ്വതി അവതരിപ്പിക്കുന്നത് ലീലാമ്മ എന്ന കഥാപാത്രമായി ഉർവ്വശിയും എത്തുന്നു. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെ ബാനറുകളില്‍ നിർ‍മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിക്കുന്നത്.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT