Film News

'നീളൻ മുടിയും കയ്യിൽ വടിയുമായി നിവിൻ പോളി' ; ഏഴ് കടൽ ഏഴ് മലൈ ഫസ്റ്റ് ലുക്ക്

'പേരൻപ്' എന്ന ചിത്രത്തിന് ശേഷം റാം സംവിധാനം ചെയ്ത് നിവിൻ പോളി നായകനാകുന്ന ചിത്രമാണ് 'ഏഴ് കടൽ ഏഴ് മലൈ'. നിവിൻ പോളിയുടെ പിറന്നാൾ പ്രമാണിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. നീളൻ മുടിയും ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് കയ്യിൽ വടിയുമായി ആണ് പോസ്റ്ററിൽ നിവിൻ പോളി പ്രത്യക്ഷപ്പെടുന്നത്. 'മാനാട്' എന്ന ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നിവിൻ പോളിയ്‌ക്കൊപ്പം സൂരിയും അഞ്ജലിയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

'റിച്ചി' എന്ന ചിത്രത്തിന് ശേഷം നിവിൻ പോളി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ. യുവൻ ശങ്കർ രാജയാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. പേരൻപിനു ശേഷം യുവൻ ശങ്കർ രാജയും റാമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് എൻ.കെ.ഏകാംബരനാണ്. പ്രൊഡക്ഷൻ ഡിസൈനർ - ഉമേഷ് ജെ കുമാർ, എഡിറ്റർ - മതി വിഎസ്, ആക്ഷൻ - സ്റ്റണ്ട് സിൽവ, കൊറിയോഗ്രാഫർ - സാൻഡി, ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനർ - ചന്ദ്രകാന്ത് സോനവാനെ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് എന്നിവർ ഈ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. പി ആർ ഒ - ശബരി.

ഹനീഫ് അഥേനി സംവിധാനം ചെയ്ത രാമചന്ദ്ര ബോസ് ആൻഡ് കോ ആണ് നിവിൻ പോളിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജന ഗണ മന എന്ന സിനിമക്ക് ശേഷം ഷാരിസ് മുഹമ്മദ് തിരക്കഥയെഴുതി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന NP 43 നിവിന്റെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

SCROLL FOR NEXT