Film News

'ഏഴ് കടൽ ഏഴ് മലൈയെ പ്രശംസിച്ച് റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി' ; ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ഇന്ന്

'പേരൻപ്' എന്ന ചിത്രത്തിന് ശേഷം റാം സംവിധാനം ചെയ്ത് നിവിൻ പോളി നായകനാകുന്ന ചിത്രമാണ് 'ഏഴ് കടൽ ഏഴ് മലൈ. 53-ാം റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ഇന്ന് നടക്കും. ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലെ കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി അന്നെ വാബെകെ. ശതാബ്ദങ്ങളായി പടർന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിൻ്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിൻ്റെയും മനോഹരമായ കഥയാണ് ഇതെന്നും ഈ സിനിമ ബിഗ് സ്ക്രീനിൽ കാണുവാൻ താൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും അവർ വ്യക്തമാക്കി. ഫിലിം ഫെസ്റ്റിവലിലെ സ്റ്റാഫിൽപ്പെട്ടവരോട് നടത്തിയ സർവേയിലാണ് ഇങ്ങനെ ഒരു ഉത്തരം വന്നത്.

അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ് 'ഏഴ് കടൽ ഏഴ് മലൈ' ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജനുവരി 25 മുതല്‍ ഫെബ്രുവരി 4 വരെയാണ് നെതല്‍ലാന്‍ഡ്‍സിലെ റോട്ടര്‍ഡാമില്‍ ചലച്ചിത്രോത്സവം നടക്കുന്നത്. നിവിൻ പോളിയ്‌ക്കൊപ്പം സൂരിയും അഞ്ജലിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രണയത്തിന് വേണ്ടി കാലങ്ങളും നാടുകളും താണ്ടി സഞ്ചരിക്കുന്ന നായകന്റെ കഥയായിരിക്കും ചിത്രം എന്നാണ് ടീസർ നൽകിയ സൂചന.

വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്. പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം: എൻ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT