Film News

നിങ്ങളുടെ ഹൃദയം എന്റെയാണ്; പ്രേക്ഷകരോട് നന്ദി പറഞ്ഞ് യഷ്

തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി കെജിഎഫ് 2 മുന്നേറുകയാണ്. റിലീസ് ദിവസം മുതൽ വമ്പൻ ബഡ്ജറ്റിൽ വന്ന മറ്റ് സിനിമകളെയും പുറകിലാക്കിയാണ് റോക്കി ഭായിയും കൂട്ടരും ബോക്സ് ഓഫീസിൽ നിറഞ്ഞാടുന്നത്. പുതിയ റെക്കോർഡുകളാണ് ഓരോ ദിവസം കഴിയുന്തോറും കെജിഎഫ് 2 സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ വലിയ വിജയത്തിനിടയിൽ യഷ് പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

വരൾച്ചയിൽ വളഞ്ഞിരുന്ന ഗ്രാമത്തിലുള്ളവർ മഴ ലഭിക്കാൻ വേണ്ടി പ്രാർത്ഥനായോഗം നടത്തിയപ്പോൾ കുടയും കൊണ്ട് വന്ന ബാലനെ പോലെയാണ് താനെന്ന് യഷ് പറഞ്ഞു. ആ ബാലന് അമിത ആത്മവിശ്വാസമാണെന്ന് പറഞ്ഞ് പലരും കളിയാക്കി എന്നാൽ അത് അവന്റെ വിശ്വാസമായിരുന്നു. ആ വിശ്വാസമായിരുന്നു തനിക്കുമുണ്ടായിരുന്നതെന്ന് യഷ് വീഡിയോയിലൂടെ പറയുന്നുണ്ട്. നന്ദി മാത്രം പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയുന്ന സാഹചര്യത്തിലല്ല താനുള്ളതെന്നും, പ്രേക്ഷകരുടെ സ്നേഹമായിരുന്നു ഏറ്റവും വലുതെന്നും യഷ് സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ച വീഡിയോയിലൂടെ പറഞ്ഞു. പ്രേക്ഷകർക്ക് മികച്ചൊരു സിനിമാറ്റിക് എക്സ്പീരിയൻസ് നൽകുകയെന്നതായിരുന്നു ഞങ്ങളുടെ ടീമിന്റെ ലക്ഷ്യമെന്നും, അത് പ്രേക്ഷകർ ആസ്വദിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും യഷ് പറയുന്നുണ്ട്.

ആദ്യ 4 ദിനങ്ങളില്‍ നിന്ന് കെജിഎഫ് 2 നേടിയ ആഗോള ഗ്രോസ് 546 കോടി രൂപയാണ്. യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ പ്രതിനായക കഥാപാത്രമായ അധീരയും വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കെജിഎഫ് 2 കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT