Film News

'കെജിഎഫ് 2'ല്‍ റോക്കിയുടെ മിക്ക ഡയലോഗുകളും എഴുതിയത് യഷ്: പ്രശാന്ത് നീല്‍

കെജിഎഫ് 2ല്‍ റോക്കി എന്ന കഥാപാത്രത്തിന്റെ മിക്ക ഡയലോഗുകളും എഴുതിയിരിക്കുന്നത് നടന്‍ യഷ് തന്നെയാണെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍. ബാംഗ്ലൂര്‍ വെച്ച് നടന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിലായിരുന്നു പ്രശാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. കെജിഎഫ് 2 മലയാളം പതിപ്പിന്റെ ഡബ്ബിങ്ങ് കൈകാര്യം ചെയ്ത സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനും ഇക്കാര്യം ദ ക്യുവിനോട് പങ്കുവെച്ചിരുന്നു.

'സിനിമയിലെ ഡയലോഗുകള്‍ക്കെല്ലാം അവര്‍ മറ്റൊരു തരത്തിലുള്ള ഭാഷാശൈലി ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു കൊമേര്‍ഷ്യല്‍ സിനിമയുടെ ഭാഷ തന്നെയാണ്. പക്ഷെ ഒരു പുതിയ രീതിയിലുള്ള എഴുത്ത് കൊണ്ടുവരാന്‍ നോക്കിയിട്ടുണ്ട്. നമ്മുടെ ഭാഷയില്‍ ഇല്ലാത്ത ചില വാക്കുകളുമുണ്ട്. സിനിമയ്ക്ക് വേണ്ടി പ്രശാന്ത് നീലിനൊപ്പം യാഷും ഡയലോഗ് എഴുതിയിട്ടുണ്ട്.', എന്നാണ് ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞത്.

ഏപ്രില്‍ 14നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. ലോകവ്യാപകമായാണ് ചിത്രത്തിന്റെ റിലീസ് നടക്കുക. കൊവിഡ് വ്യാപനത്താല്‍ നിരവധി തവണ റിലീസ് തീയതി മാറ്റി വെക്കേണ്ടി വന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഹോംബാലെ ഫിലിംസാണ്. കെജിഎഫ് 2 പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. രണ്ടാം ഭാഗത്തിന്റെ ടീസറിന് റെക്കോഡ് കാഴ്ച്ചക്കാരെയാണ് ലഭിച്ചത്. സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന അധീര എന്ന വില്ലന്‍ കഥാപാത്രവും രണ്ടാം ഭാഗത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.

ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍

ഷാഹി കബീറിന്റെ തിരക്കഥ; സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും

'ഒരു സിനിമയ്ക്കായി ഇത്രത്തോളം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കാത്ത നടൻ വേണമായിരുന്നു'; ധ്രുവിനെക്കുറിച്ച് മാരി സെൽവരാജ്

‘ആർക്കറിയാം’ എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത സിനിമ: ഷറഫുദ്ദീൻ

അവാർഡ് നിഷേധത്തിൽ പ്രതികരിക്കാതിരുന്നത് ഇ.ഡി. ഭയം കൊണ്ട്, കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നു: ബ്ലെസി

SCROLL FOR NEXT