Film News

പ്രേമലുവിന്റെ യുകെ, യൂറോപ് വിതരണം ഏറ്റെടുത്ത് യഷ് രാജ് ഫിലിംസ്; രണ്ടാം വാരത്തിൽ 30 കോടി കടന്ന് ​ഗിരീഷ് എഡി ചിത്രം

തിയറ്ററുകൾ നിറ‍ഞ്ഞോടുന്ന ​ഗിരീഷ് എഡി പ്രേമലുവിന്റെ യുകെ, യൂറോപ്പ് വിതരണാവകാശം സ്വന്തമാക്കി ബോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിയായ യഷ് രാജ് ഫിലിംസ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ മമിത ബെെജു നസ്ലൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു പ്രേമലു. ചിത്രത്തിന്റെ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് തന്നെയാണ് യഷ് രാജ് ഫിലിംസ് വിതരണവകാശം സ്വന്തമാക്കിയെന്ന വാർത്ത് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടത്.

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ​ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്ത ആദ്യ എട്ട് ദിവസത്തിൽ തന്നെ ബോക്സ് ഓഫീസിൽ 25 കോടി കടന്നിരുന്നു. ഒമ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 30 കോടിയിലധികം കളക്ഷനാണ് പ്രേമലു നേടിയതെന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു.

നിറഞ്ഞ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം രണ്ടാം വാരത്തിലും മികച്ച പ്രേക്ഷക പ്രതികരണമാണ് പ്രേമലുവിന് ലഭിക്കുന്നത്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, ഭാവന സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് പ്രേമലു നിർമ്മിച്ചിരിക്കുന്നത്. ഒരു റൊമാന്റിക്ക് കോമഡി ഴോണറിലെത്തിയ ചിത്രം ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT