Yash begins shoot for Geetu Mohandas's 'Toxic', shares pic 
Film News

യാഷ്-​ഗീതുമോഹൻദാസ് ചിത്രം തുടങ്ങി, സസ്പെൻസ് നിലനിർത്തി 'ടോക്സിക്' ; ക്യാമറ രാജീവ് രവി

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായകനാകുന്ന ടോക്‌സികിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കെജിഎഫ് 2 എത്തിയിട്ട് 844 ദിനങ്ങൾ കഴിയുന്ന ദിനത്തിലാണ് ടോക്സികിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ബം​ഗളൂരുവിലാണ് ചിത്രീകരണം.

രാജ്യാന്തര നേട്ടങ്ങൾ സ്വന്തമാക്കിയ ലയേഴ്സ് ഡയസ്, മൂത്തോൻ എന്നീ സിനിമകൾക്ക് ശേഷം ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന സിനിമയുമാണ് ടോക്സിക്. കെവിഎൻ പ്രൊഡക്ഷൻസിനന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യാഷിന്റെ പത്തൊൻപതാം സിനിമയാണിത്. ടോക്സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

Yash begins shoot for Geetu Mohandas's 'Toxic', shares pic
Yash begins shoot for Geetu Mohandas's 'Toxic', shares pic

മൂത്തോന് ശേഷം ​രാജീവ് രവി ഛായാ​ഗ്രാഹകനാകുന്ന ​ഗീതു മോഹൻദാസ് ചിത്രവുമാണ് ടോക്സിക്. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ വരും ദിനങ്ങളിൽ അണിയറപ്രവർത്തകർ അറിയിക്കും. പി ആർ ഓ പ്രതീഷ് ശേഖർ.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT