Film News

യഷിനൊപ്പം നയൻ‌താര, ഗീതുമോഹൻദാസ് ചിത്രം 'ടോക്സിക്' ഷൂട്ടിം​ഗ് ആരംഭിച്ചു

കെ ജി എഫ് 2 വിന് ശേഷം യഷിനെ നായകനാക്കി ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടോക്സിക്കിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു. പീക്കി ബ്ലൈൻഡേഴ്‌സ് സീരിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിലും യുകെയിലുമായിട്ടാണ് സിനിമയുടെ ചിച്രീകരണം നടക്കുന്നത്. ചിത്രത്തിൽ നയൻതാരയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുമ്പ് കരീന കപൂർ ചെയ്യാനിരുന്ന വേഷത്തിലേക്കാണ് നയൻതാര എത്തിയിരിക്കുന്നത്. കിയാര അഡ്വാനിയായണ് ചിത്രത്തിൽ യഷിന്റെ നായികയായി എത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 150 മുതൽ 200 ദിവസം വരെ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ചിത്രത്തിൽ അധോലോകനായകന്‍ ആയാണ് യഷ് എത്തുക. ഒരു ആക്ഷൻ-ഗ്യാങ്സ്റ്റർ ഡ്രാമയായ ചിത്രം 2025 ഏപ്രിൽ 10 ന് തിയറ്ററുകളിലെത്തും.എന്റെ ആഖ്യാന ശൈലിയിൽ ഞാൻ എപ്പോഴും പരീക്ഷണം നടത്തിയിട്ടുണ്ട്. ലയേഴ്‌സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തിൽ നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ടെങ്കിലും, എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താൻ ഞാൻ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയിൽ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത് എന്നാണ് മുമ്പ് ചിത്രത്തെക്കുറിച്ച് ​ഗീതു മോഹൻദാസ് പറഞ്ഞത്.

നിവിൻ പോളി നായകനായെത്തിയ മൂത്തോൻ എന്ന ചിത്രത്തിന് ശേഷം ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് യാഷിന്റെ പത്തൊമ്പതാമത്തെ ചിത്രം കൂടിയാണ്. എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ് എന്ന ടാഗ്‌ലൈനോടെ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT