Film News

'കെജിഎഫിന് ശേഷം ടോക്സിക്കുമായി യാഷ്' ; ​സംവിധാനം ​ഗീതു മോഹ​ൻദാസ്

കെ ജി എഫ് 2 വിന് ശേഷം യാഷ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ടോക്സിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ആണ്. നിവിൻ പോളി നായകനായെത്തിയ മൂത്തോൻ എന്ന ചിത്രത്തിന് ശേഷം ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് യാഷിന്റെ പത്തൊമ്പതാമത്തെ ചിത്രം കൂടിയാണ്. എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ് എന്ന ടാഗ്‌ലൈനോടെ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ്. ചിത്രം 2025 ഏപ്രിൽ 10 ന് തിയറ്ററുകളിലെത്തും.

‘നിങ്ങൾ അന്വേഷിക്കുന്നത് നിങ്ങളെ തേടുന്നു’ എന്ന റൂമിയുടെ ഉദ്ധരണിയോടൊപ്പമാണ് ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ ​ഗീതു മോഹൻദാസ് പങ്കുവച്ചിരിക്കുന്നത്. എന്റെ ആഖ്യാന ശൈലിയിൽ ഞാൻ എപ്പോഴും പരീക്ഷണം നടത്തിയിട്ടുണ്ട്. ലയേഴ്‌സ് ഡൈസിനും മൂത്തോനിനും അന്താരാഷ്ട്ര തലത്തിൽ നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ടെങ്കിലും, എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താൻ ഞാൻ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയിൽ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത് ചിത്രത്തെക്കുറിച്ച് ​ഗീതു മോഹൻദാസ് പറഞ്ഞു. കഥ പറച്ചിലിൽ രണ്ട് വ്യത്യസ്ത ലോകങ്ങളുടെയും സൗന്ദര്യശാസ്ത്രത്തിന്റെയും കൂടിച്ചേരലാണ് ഈ ചിത്രം. താൻ കണ്ടതിൽ ഏറ്റവും ബുദ്ധിമാനായ മനുഷ്യനാണ് യാഷ്. ഞങ്ങളുടെ ടീമുമായി ഈ യാത്ര ആരംഭിക്കുന്നതിൽ താൻ ആവേശഭരിതയാണ് എന്നും ​ഗീതു മോഹൻദാസ് കൂട്ടിച്ചേർത്തു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് 'മൂത്തോൻ. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയായിരുന്നു. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അനുരാഗ് കശ്യപും ഗീതു മോഹൻദാസും ചേര്‍ന്നാണ്. നിവിന്‍ പോളിക്ക് പുറമെ ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു, സുജിത് ശങ്കര്‍, ശോഭിത ധുലിപല, ശശാങ്ക് അറോറ, ജിം സര്‍ഭ്, ഹരീഷ് ഖന്ന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT