Film News

ഗംഭീര പൊളിറ്റിക്കൽ സറ്റയർ; 'മഹാവീര്യറിനെ' അഭിനന്ദിച്ച് ടി ഡി രാമകൃഷ്ണൻ

'മഹാവീര്യർ' ഗംഭീര പൊളിറ്റിക്കൽ സറ്റയറെന്ന് ടി ഡി രാമകൃഷ്ണൻ. എബ്രിഡ് ഷൈൻ വളരെ രസകരമായി ചിത്രം ഒരുക്കിയെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ടി ഡി രാമകൃഷ്ണൻ പറഞ്ഞു. ലളിതമായും രസകരമായും കഥ പറയാനുള്ള എം മുകുന്ദന്റെ കഴിവ് അത്ഭുതകരമാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. പ്രശസത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

നിവിൻ പോളിയും, ആസിഫ് അലിയും, ലാലും, സിദ്ദിഖും മികച്ച അഭിനയം കാഴ്ചവെച്ചു എന്ന് പറയുന്നതിനൊപ്പം ചിലയിടങ്ങളിൽ രസം കുറച്ചു കൂടി പോയോ എന്ന സംശയമേയുള്ളോ എന്നും ടി ഡി രാമകൃഷ്ണൻ കുറിപ്പിലൂടെ പറഞ്ഞു. ടൈം ട്രാവൽ ഫാന്റസി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് മിക്സഡ് റിവ്യൂ ആണ് ലഭിക്കുന്നത്. സിനിമയിൽ രണ്ട് കാലങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നത് കുറച്ചുകൂടി കൺവിൻസിങ്ങാക്കണമായിരുന്നുവെന്നും ടി ഡി രാമകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.

ടി ഡി രാമകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്

'മഹാവീര്യർ കണ്ടു. മുകുന്ദേട്ടന്റെ (M.Mukundan ) കഥയായതുകൊണ്ടാണ് റീലീസ് ദിവസം തന്നെ തിയ്യറ്ററിൽ പോയി കണ്ടത്. ലളിതമായും രസകരമായും കഥ പറയാനുള്ള മുകുന്ദേട്ടന്റെ കഴിവ് അത്ഭുതകരം തന്നെ. ഗംഭീര പൊളിറ്റക്കൽ സറ്റയർ. എബ്രിഡ് ഷൈനത് വളരെ രസകരമായി എടുത്തിരിക്കുന്നു. ചിലയിടങ്ങളിൽ രസം കുറച്ചുകൂടിപ്പോയോ എന്നേ സംശയമുള്ളൂ. രണ്ടുകാലങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നത് കുറച്ചുകൂടി കൺവിൻസിങ്ങാക്കണമായിരുന്നുവെന്ന് തോന്നി. നിവിൻപോളിയും ആസിഫലിയും ലാലും സിദ്ദീഖുമെല്ലാം തങ്ങളുടെ റോളുകൾ ഭംഗിയായി ചെയ്തു. അഭിനന്ദനങ്ങൾ'.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT