Film News

ശിവകാര്‍ത്തികേയന്റെ 'ഡോക്ടറി'നെതിരെ സ്ത്രീ സംഘടനകളുടെ പ്രതിഷേധം

ശിവകാര്‍ത്തികേയന്‍ ചിത്രം ഡോക്ടറിനെതിരെ പ്രതിഷേധവുമായി സ്ത്രീ സംഘടനകള്‍. ചിത്രത്തിലെ ഒരു സീന്‍ സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കെയാണ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി സ്ത്രീ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.

സിനിമയില്‍ കളിയില്‍ തോറ്റതിനെ തുടര്‍ന്ന് ഒരു പുരുഷനെ നിര്‍ബന്ധിച്ച് സ്ത്രീ വേഷം കെട്ടിപ്പിക്കുന്നുണ്ട്‌. തോല്‍വിയുടെ ഭാഗമായി നിര്‍ബന്ധിച്ച് നൈറ്റി ധരിപ്പിക്കുകയും, തലയില്‍ പൂ ചൂടിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ സീനാണ് പ്രതിഷേധം ഉയരാന്‍ കാരണമായത്‌.

ആരാധകരില്‍ നിന്ന് സിനിമയെ കുറിച്ച് മികച്ച പ്രതികരണങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം പ്രശ്‌നമായിരിക്കുകയാണ്. പ്രതിഷേധത്തെ മികച്ച രീതിയില്‍ തന്നെ ശിവകാര്‍ത്തികേയനും സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറും കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷ.

ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ ഒരു ഡോക്ടറിന്റെ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്. കെജെആര്‍ സ്റ്റുഡിയോസും എസ് കെ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദരാണ് ഡോക്ടറിന്റെ സംഗീത സംവിധാനം. ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍, വിനയ്, അര്‍ച്ചന, യോഗി ബാബു, റെഡിന്‍ കിങ്ങ്സ്ലി എന്നിവരും പ്രധാന കഥാപാത്രങ്ങളായിരുന്നു.

'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം

ഒരു തീപ്പൊരി മതി, ആളിക്കത്താൻ; അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം: ഷിബിന്‍ എസ് രാഘവ്

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

SCROLL FOR NEXT