Film News

'ഷംനയുടെ നടപടി കുറ്റാരോപിതരെ പിടികൂടാന്‍ സഹായിച്ചു', പ്രശംസയുമായി ഡബ്ല്യുസിസി

തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ നടി ഷംന കാസിമിന്റെ നടപടിയെ പ്രശംസിച്ച് മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസി. ഷംനയുടെ നടപടി സൂഹത്തിന് ചുറ്റുമുള്ള ഇത്തരം കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്നുകാണിച്ചിരിക്കുകയാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഷംനയുടെ നടപടി മാതൃകയാണ്, ഇത്തരം കേസുകള്‍ റിപ്പോട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഹേമ കമ്മിഷന്‍ റിപ്പോട്ടും സ്‌പെഷ്യല്‍ ട്രൈബ്യൂണലും സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു', കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തന്റെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭംഗം വരുത്തിയവര്‍ക്കെതിരെ ശരിയായ നിയമനടപടി സ്വീകരിച്ചു മാതൃകയായതിനു ഷംന കാസിം പ്രശംസയര്‍ഹിക്കുന്നു. അവരുടെ സത്വരമായ നടപടി സമൂഹത്തിന് ചുറ്റുമുള്ള ഇത്തരം കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാണിച്ചിരിക്കുകയാണ്. സമയബദ്ധമായ റിപ്പോര്‍ട്ടിങ് കുറ്റാരോപിതരെ പിടികൂടാന്‍ സഹായിച്ചു.ഇത്തരം കേസുകള്‍ റിപ്പോട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഹേമ കമ്മിഷന്‍ റിപ്പോട്ടും സ്‌പെഷ്യല്‍ ട്രൈബ്യൂണലും സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു.

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

SCROLL FOR NEXT