Film News

റെഡ് തീമിൽ 'വുൾഫ്', ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് ഫഹദ് ഫാസിൽ

ഷാജി അസീസ് സംവിധാനം ചെയ്യുന്ന 'വുൾഫ്' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഫഹദ് ഫാസിലിന്റെ ഫേസ്ബുക് പേജിലൂടെയാണ് ടൈറ്റിൽ പ്രഖ്യാപിച്ചത്. അര്‍ജ്ജുന്‍ അശോകന്‍ നായകനായെത്തുന്ന ചിത്രം ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് നിര്‍മ്മിക്കുന്നത്. സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജി.ആര്‍. ഇന്ദുഗോപനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബർ 19നായിരുന്നു 'വൂള്‍ഫ്' ചിത്രീകരണത്തിലേയ്ക്ക് കടന്നത്. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു ഷൂട്ടിം​ഗ്. ഷാജി അസീസിന്റെ മൂന്നാമത്തെ ചിത്രമാണ് വൂള്‍ഫ്. തൃശൂര്‍ മലയാള പഠന ഗവേഷണ കേന്ദ്രത്തില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഷാജി അസീസ് സംവിധായകരായ ടി. കെ. രാജീവ് കുമാര്‍, അനില്‍. സി മേനോന്‍, പ്രിയനന്ദനന്‍, കെ. കെ. രാജീവ് തുടങ്ങി പതിനഞ്ചോളം സംവിധായകരുടെ കൂടെ സഹസംവിധായകനായി വര്‍ക്ക് ചെയ്ത ശേഷമാണ് നാടകം കഥാപശ്ചാത്തലമായി വരുന്ന 'ഷേക്സ്പിയര്‍ എം. എ. മലയാളം ' എന്ന സിനിമയുടെ തിരക്കഥ-സംവിധാന പങ്കാളിയായി സ്വാതന്ത്രനാകുന്നത്.

ഒരിടത്തൊരു പോസ്റ്റ് മാന്‍ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത സോഷ്യല്‍ സറ്റയര്‍ ടെലിവിഷന്‍ സീരിയല്‍ 'M80 മൂസ' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളീയ തനത് ജീവിതവും, മനുഷ്യ മനസ്സിന്റെ അനിശ്ചിത കാലാവസ്ഥയും പച്ചകുത്തിയ ക്രൈം രചനകളിലൂടെ മലയാളത്തില്‍ സ്വന്തം വായനക്കാരെ സൃഷ്ടിച്ച എഴുത്തുകാരനാണ് ജി.ആര്‍. ഇന്ദുഗോപന്‍.

Wolf title poster released by Fahadh Faasil

മഞ്ഞുമ്മൽ ബോയ്സിന് ശേഷം പറവ ഫിലിംസ്, റൈഫിൾ ക്ലബിന് ശേഷം ഒപ്പിഎം സിനിമാസ്; പുതിയ ചിത്രം കോഴിക്കോട് ആരംഭിച്ചു

ഹൃദയങ്ങൾ കീഴടക്കുന്ന 'പാതിരാത്രി'; നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രത്തിന് മികച്ച പ്രതികരണം

'പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല, നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ശബ്ദം കൂടിയാണ്'; കുറിപ്പുമായി റത്തീന

മനം കവരുന്ന 'അതിശയം'; 'ഇന്നസെന്റി'ലെ ഗാനം ശ്രദ്ധ നേടുന്നു

ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രം ദുബായില്‍ തുടങ്ങി

SCROLL FOR NEXT