Film News

'രണ്ട് ഇതിഹാസങ്ങൾക്കൊപ്പം', മോഹൻലാലിനും പ്രിയദർശനും ഒപ്പമുളള ചിത്രം പങ്കുവെച്ച് ബിജു മേനോൻ

മോഹൻലാലിനും സംവിധായകൻ പ്രിയദർശനും ഒപ്പമുളള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബിജുമേനോൻ. 'ഒരു കല, രണ്ട് ഇതിഹാസങ്ങള്‍, എന്റെ സന്തോഷം മറയ്ക്കാന്‍ കഴിയില്ല' എന്ന കുറിപ്പോടെയാണ് ബിജു മേനോന്റെ പോസ്റ്റ്. അത്യപൂർവ്വ നിമിഷമെന്നാണ് പോസ്റ്റിന് ആരാധകർ നൽകിയ കമന്റ്.

ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷയുടെ വിവാഹച്ചടങ്ങിലാണ് താരങ്ങൾ ഒത്തുകൂടിയത്. ഇവരെ കൂടാതെ മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, ഫഹദ് ഫാസില്‍, നസ്രിയ, രമേഷ് പിഷാരടി, സുപ്രിയ മേനോന്‍, സരിത ജയസൂര്യ, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, ആന്റോ ജോസഫ്, അനു സിത്താര, ദുര്‍ഗ കൃഷ്ണ എന്നിവരും കഴിഞ്ഞ ദിവസം നടന്ന വിവാഹ റിസപ്ഷനില്‍ പങ്കെടുത്തിരുന്നു.

'മരക്കാർ അറബിക്കടലിന്റെ സിംഹം' ആണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ 'ദൃശ്യം 2', 'റാം' എന്നീ ചിത്രങ്ങളും മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നു. 'പുലിമുരുകന്' ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ മാസ് ആക്ഷന്‍ ഹീറോയായി എത്തുന്ന 'ആറാട്ട്' ആണ് മറ്റൊരു ചിത്രം. ബി.ഉണ്ണിക്കൃഷ്ണന്‍ ആണ് സംവിധാനം

With two legents, Biju Menon sharing picture with Mohanlal and Priyadarshan

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT