Film News

മധുമാസ ശലഭമായി റിമ കല്ലിങ്കല്‍; 'നീലവെളിച്ച'ത്തിലെ അനുരാഗ മധുചഷകം

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ച'ത്തിലെ അനുരാഗ മധുചഷകം എന്ന ഗാനം റിലീസ് ചെയ്തു. റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂസ് എന്നിവരെ മുഖ്യ വേഷങ്ങളില്‍ അവതരിപ്പിക്കുന്ന ഗാനരംഗമാണ് പുറത്തുവന്നത്. തിയേറ്ററില്‍ അവതരിപ്പിക്കുന്ന നൃത്തരംഗത്തോടെയാണ് അനുരാഗ മധുചഷകം എത്തിയിരിക്കുന്നത്.

ടോവിനോ തോമസ്, റോഷന്‍ മാത്യൂസ്, റിമ കല്ലിങ്കല്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം. മായാനദി, വൈറസ്, നാരദന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടോവിനോ തോമസും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

എ വിന്‍സന്റിന്റെ സംവിധാനത്തില്‍ 1964ല്‍ പുറത്തിറങ്ങിയ 'ഭാര്‍ഗ്ഗവിനില'യത്തിന്റെ പുനരാവിഷ്‌കാരമാണ് 'നീലവെളിച്ചം'. മധു, പ്രംനസീര്‍, വിജയ നിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവരായിരുന്നു 'ഭാര്‍ഗ്ഗവിനിലയ'ത്തിലെ താരങ്ങള്‍. ബഷീറിന്റെ 'നീലവെളിച്ചം' എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് 'ഭാര്‍ഗ്ഗവിനിലയ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

നീലവെളിച്ചത്തില്‍ ഭാര്‍ഗവിയായി എത്തുന്നത് റിമ കല്ലിങ്കലാണ്. ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, ഉമ കെ.പി, പൂജാ മോഹന്‍രാജ്, ദേവകി ഭാഗി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് വി സാജനാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചത്തില്‍ നിന്ന് നീലവെളിച്ചത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഋഷികേഷ് ഭാസ്‌കരനാണ്. വസ്ത്രാലങ്കാരം സമീറ സനീഷും, മേക്ക് അപ്പ് റോണക്‌സ് സേവ്യറുമാണ്.

അനുരാഗ മധുചഷകത്തില്‍ പി ഭാസ്‌കരന്റെ വരികള്‍ക്ക് എം എസ് ബാബുരാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ എസ് ചിത്ര പാടിയിരിക്കുന്ന പാട്ടിന് ബിജിബാല്‍, റെക്‌സ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്‍സ്ട്രുമെന്റല്‍ അറേഞ്ച്‌മെന്റുകള്‍ ചെയ്തിരിക്കുന്നത്. റിമ കല്ലിങ്കലിന്റെ നൃത്തം ഒരുക്കിയിരിക്കുന്നത് ശ്രീജിത്ത് ഡാന്‍സിറ്റിയാണ്.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT